Image

നഴ്‌സുമാരുടെ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കും: വയലാര്‍ രവി

Published on 14 November, 2013
നഴ്‌സുമാരുടെ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കും: വയലാര്‍ രവി
ബ്രിസ്ബന്‍: ഇന്ത്യന്‍ സമൂഹം ഓസ്‌ട്രേലിയയില്‍ അഭിമൂഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിന്റെ മുമ്പില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരുമെന്ന് നഴ്‌സുമാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുമെന്നും ഒഐസിസി ക്യൂന്‍സ് ലാന്‍ഡ് നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു.

ഒഐസിസി ബ്രിസ്ബന്‍ പ്രസിഡന്റ് ജോബി ചന്ദ്രംകുന്നേല്‍ അധ്യക്ഷത വഹിച്ച ഓപ്പണ്‍ ഫോറത്തില്‍ കേരള സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്, കാന്‍ബറ ഹൈക്കമ്മീഷണര്‍ മുകേഷ് കുമാര്‍, ബ്രിസ്ബനിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അര്‍ച്ചന സിംഗ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. 

യൂണിവേഴ്‌സിറ്റികളില്‍ ഇംഗ്ലീഷ് പരിഞ്ജാനത്തിന് രണ്ട് മാനദണ്ഡം വയ്ക്കുന്ന സമീപനത്തിനെതിരെ അധികൃതരെ സമീപിക്കുമെന്നും പാസ്‌പോര്‍ട്ടില്‍ വീസ സ്റ്റാമ്പിംഗ് സമ്പ്രദായം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അതത് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും വയലാര്‍ രവി പറഞ്ഞു.

പ്രവാസി ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഇവിടെയുള്ളവരെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്നും മടങ്ങിവരുന്ന പ്രവാസികള്‍ക്ക് വ്യവസായം തുടങ്ങാനുള്ള നിയമങ്ങള്‍ ലഘൂകരിക്കുന്നതായും ടൂറിസ്റ്റ് രംഗങ്ങളില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നല്ല ബന്ധം ആണുള്ളതെന്നും വയലര്‍ രവി പറഞ്ഞു. 

ചര്‍ച്ചയില്‍ ബൗമിക് ബാബു, പ്രവീണ്‍ കരുണാകരന്‍, വര്‍ഗീസ് വടക്കന്‍, സിബി സെബാസ്റ്റ്യന്‍, സിബി ജോസ്, അഡ്വ. ടോണിയോ തോമസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സിബിന്‍ ജോസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്‌

നഴ്‌സുമാരുടെ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കും: വയലാര്‍ രവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക