മലയാളി പെണ്‍കുട്ടി ബ്രിട്ടീഷ് ഫീച്ചര്‍ ഫിലിമില്‍ നായിക
അപ്പച്ചന് കണ്ണഞ്ചിറPublished on 24 October, 2011
ലണ്ടന്‍: മിസ് ന്യൂകാസിലും മലയാളിയുമായ വരദ സേഥ് അഭിനയിച്ച ബ്രിട്ടീഷ് ഫീച്ചര്‍
ഫിലം `സ്കെറ്റ്' ഈ മാസം 28ന് തിയറ്ററിലെത്തും. ആദ്യമായാണ് ഒരു
മലയാളിപ്പെണ്കുട്ടി ബ്രിട്ടീഷ് ചിത്രത്തില്‍ വേഷമിടുന്നത്.
സഹോദരിയെ
ക്രൂരമായി ആക്രമിച്ച ഗുണ്ടാ സംഘത്തോട് പ്രതികാരം ചെയ്യാനിറങ്ങുന്ന
പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ബിഎഫ്ഐ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും
ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ `ഫിലിം ഓണ്‍ ദ്
സ്ക്വയര്‍' വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക.
കഴിഞ്ഞ വര്‍ഷം
നടന്ന മിസ് ന്യൂകാസില്‍ മത്സരത്തില്‍ വിജയിയായ വരദ(18) മിസ് ഇംഗ്ലണ്ട്
മത്സരത്തില്‍ ന്യൂകാസിലിനെ പ്രതിനിധീകരിച്ചിരുന്നു. ഡോ.സേഥാണ് പിതാവ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല