Image

മലയാളി കാത്തലിക് കോണ്‍ഗ്രിഗേഷന്‍ സണ്‍ഡേസ്‌കൂള്‍ വാര്‍ഷികവും കുടുംബ സംഗമവും നവംബര്‍ 23ന്

Published on 19 November, 2013
മലയാളി കാത്തലിക് കോണ്‍ഗ്രിഗേഷന്‍ സണ്‍ഡേസ്‌കൂള്‍ വാര്‍ഷികവും കുടുംബ സംഗമവും നവംബര്‍ 23ന്
പെര്‍ത്ത്: മാഡിംഗ്ടണ്‍ ഹോളി ഫാമിലി പള്ളിയിലെ മലയാളി കാത്തലിക് കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ സണ്‍ഡേസ്‌കൂള്‍ വാര്‍ഷികവും കുടുംബ സംഗമവും സംയുക്തമായി നവംബര്‍ 23 ന് (ശനി) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 

മാഡിംഗ്ടണ്‍ കമ്യുണിറ്റി ഹാളില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം ഏഴു വരെ നീളും.

വിവിധ പ്രാര്‍ഥനാ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ പങ്കെടുക്കുന്ന വിവിധതരം കായിക മത്സരങ്ങളോടെ ആരംഭിക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ സംഘഗാനം, ബൈബിള്‍ ക്വിസ്, മാര്‍ഗം കളി, ചെണ്ടമേളം വിവിധ നൃത്തപരിപാടികള്‍, നാടകം തുടങ്ങി വര്‍ണാഭമായ കലാപരിപാടികളോടെയാണ് ആഘോഷപരിപാടികള്‍ അവസാനിക്കുക. 

വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് വികാരി ഫാ. വര്‍ഗീസ് പാറയ്ക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.പി ഷിബു

മലയാളി കാത്തലിക് കോണ്‍ഗ്രിഗേഷന്‍ സണ്‍ഡേസ്‌കൂള്‍ വാര്‍ഷികവും കുടുംബ സംഗമവും നവംബര്‍ 23ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക