Image

ടൗണ്‍സ്‌വില്ലില്‍ ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു

Published on 19 November, 2013
ടൗണ്‍സ്‌വില്ലില്‍ ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു

ടൗണ്‍സ്‌വില്‍: ഒഐസിസി ടൗണ്‍സ് വില്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ചRGYFന്റെ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ച് ടൗണ്‍സ് വില്ലില്‍ ആദ്യമായി യുവതിയുവാക്കളെ പങ്കെടുപ്പിച്ച് ഒക്‌ടോബര്‍ 27ന് ഹോളി സ്പിരിറ്റ് ചര്‍ച്ച് ഹാളില്‍ ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു.

മത്സരത്തില്‍ ഫാ. ജോസ് കോയിക്കല്‍ മുഖ്യാതിഥിയായിരുന്നു. നൃത്തത്തിലും ഗാനാലാപനത്തിലും മറ്റു പല കലാ,കായിക രംഗങ്ങളിലും കഴിവു തെളിയിച്ചിട്ടുള്ള ടൗണ്‍സ് വില്ലിലെ മലയാളി യുവതിയുവാക്കള്‍ വാക് സാമര്‍ഥ്യത്തിലും പിന്നോട്ടല്ലെന്ന് ഫാ. ജോസ് അഭിപ്രായപ്പെട്ടു.

ഡോ. ഏബ്രഹാം ഫ്രാന്‍സിസ്, ഡോ. ഹെല്‍മ ആന്റണി, ഡോ. നോന്നി ഹാരിസ് എന്നിവര്‍ വിധകര്‍ത്താക്കളായിരുന്നു. മത്സരത്തില്‍ രോഷിണി തെക്കേക്കര, ട്വിങ്കിള്‍ തോമസ്, ഷാമിലി സുനില്‍, സാവിയോ വിന്‍സെന്റ്, ബേസില്‍ സണ്ണി, ആന്റണി ജോബി, മിഞ്ചോ ജോസഫ്, ലിയ മൈക്കിള്‍ എന്നിവര്‍ പങ്കെടുത്തു.

വിജയികള്‍ക്ക് ജോഷി ജോസഫ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 201 ഡോളറും റണ്ണര്‍അപ്പിന് 101 ഡോളറും ഫാ. ജോസ് കോയിക്കല്‍ സമ്മാനിച്ചു.

ഞായര്‍ രാവിലെ 10.30ന് ആരംഭിച്ച ചടങ്ങില്‍ ഒഐസിസി ടൗണ്‍സ് വില്‍ പ്രസിഡന്റ് സുരേഷ് പോള്‍ ചിറയില്‍ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് സണ്ണി കടവില്‍ വിധകര്‍ത്താക്കള്‍ക്ക് ഉപഹാരം നല്‍കി. കമ്മിറ്റി അംഗങ്ങളായ തോമസ് തേവര്‍മലയില്‍, ബിജു യോഹന്നാന്‍, സണ്ണി മൈക്കിള്‍, റോയി തോമസ്, ജോയി കൊഴുവാക്കണ്ടത്തില്‍, പി.ജെ ആന്റണി, ജോസഫ് കാടുത്തറ എന്നിവര്‍ സന്നിഹിതരായിരുന്നു. നവീന്‍ തൂമ്പുങ്കല്‍ മത്സരാര്‍ഥികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: റോയി തോമസ്‌

ടൗണ്‍സ്‌വില്ലില്‍ ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക