അല്‍ഐന്‍: കസഖ്സ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞു യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍
സായിദ് അല്‍ നഹ്യാന് തിരിച്ചെത്തി. പ്രസിഡന്റിന്റെ പ്രതിനിധി ഷെയ്ഖ്
സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ
ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍
നഹ്യാന്, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്
അല്‍ മക്തൂം എന്നിവരുടെ നേതൃത്വത്തില്‍ അല്‍ഐന്‍ രാജ്യാന്തര വിമാനത്താവളത്തില്‍
ഷെയ്ഖ് ഖലീഫയ്ക്കു വന്‍ വരവേല്പു നല്കി.
ദുബായ് ഉപഭരണാധികാരി ഷെയ്ഖ്
മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി വെസ്റ്റേണ്‍
റീജിയന് റൂളേഴ്സ് പ്രതിനിധി ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്,
ദേശീയ സുരക്ഷാ ഉപദേശകന് ഷെയ്ഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്, ഷെയ്ഖ്
സെയ്ഫ് ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്, അബുദാബി റൂളേഴ്സ് പ്രതിനിധി ഷെയ്ഖ്
സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്, യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ
ഷെയ്ഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്, ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍
അല്‍ നഹ്യാന് ചാരിറ്റി ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് ചെയര്മാന്
ഷെയ്ഖ് നഹ്യാന് ബിന്‍ സായിദ് അല്‍ നഹ്യാന്, പ്രസിഡന്‍ഷ്യല്‍ ഏവിയേഷന്‍
അതോറിറ്റി ചെയര്മാന് ഷെയ്ഖ് താഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്,
വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്, ഷെയ്ഖ്
സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ചാരിറ്റി ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍
ഫൗണ്ടേഷന് ഡെപ്യൂട്ടി ചെയര്മാന് ഷെയ്ഖ് ഒമര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്,
പ്രസിഡന്റിന്റെ ഉപദേശകന് ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്യാന്, യുഎഇ
ഉന്നത വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറക്
അല്‍ നഹ്യാന്, പബ്ലിക് വര്‍ക്സ് മന്ത്രി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുബാറഖ് അല്‍
നഹ്യാന് തുടങ്ങി ഒട്ടേറെ പ്രമുഖരും രാജകുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും
ഷെയ്ഖ് ഖലീഫയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
അബുദാബി
ഈസ്റ്റേണ്‍ റീജിയന് റൂളേഴ്സ് പ്രതിനിധി ഷെയ്ഖ് താഹ്നൂന്‍ ബിന്‍ മുഹമ്മദ്
അല്‍ നഹ്യാന്, യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ
ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്, യുഎഇ പ്രസിഡന്റിന്റെ ഉപദേശകന്
ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്, പ്രസിഡന്‍ഷ്യല്‍കാര്യ
സഹമന്ത്രി അഹ്മദ് ജുമാ അല്‍ സാബി എന്നിവരും പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.