കുവൈറ്റ്: ഐസിഎഫ് കുവൈറ്റ് നാഷനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചരിത്രപഠന സംഗമം സംഘടിപ്പിച്ചു. 'ആദര്‍ശത്തിന്റെ ചരിത്ര വായന' എന്ന ശീര്‍ഷകത്തില്‍ പ്രശസ്ത എഴുത്തുകാരനും ചരിത്ര ഗവേഷകനുമായ സ്വാലിഹ് നിസാമി പുതുപൊന്നാനി ക്ലാസെടുത്തു. ഐസിഫ് നാഷനല്‍ കമ്മിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആക്ടിംഗ് പ്രസിഡന്റ് അഹ്മദ് കെ. മാണിയൂര്‍ അധ്യക്ഷത വഹിച്ചു.
ഐസിഎഫ് മിഡില്‍ ഈസ്റ്റ് ജോയിന്റ് സെക്രട്ടറി ഷുക്കൂര്‍ കൈപ്പുറം പഠന സംഗമം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി സ്വാഗതവും ജോയിന്റ് സെക്രട്ടറി അബുമുഹമ്മദ് നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്