അബുദാബി: സെന്റ് സ്റ്റീഫന്‍സ് യാക്കോബായ പള്ളിയില്‍ ക്രിസ്മസ് ആഘോഷിച്ചു. സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ജിബി വര്‍ഗീസ് നേതൃത്വം നല്‍കി. ക്രിസ്മസിന്റെ പ്രത്യേക പ്രാര്‍ഥനകളും തീജ്വാല ശുശ്രൂഷയും തുടര്‍ന്ന് വി. കുര്‍ബാനയും നാടന്‍ രീതിയില്‍ ഉള്ള ക്രിസ്മസ് കരോളും നടത്തി.
ലോകത്തിനു മുഴുവന്‍ ശാന്തിയും സമാധാനവും 2013 വര്‍ഷത്തെ ക്രിസ്മസ് മുഖാന്തരം ഉണ്ടാകട്ടെയെന്ന് ഫാ. ജിബി വര്‍ഗീസ് ആശംസിച്ചു.
ശുശ്രൂഷകളെ തുടര്‍ന്ന് എല്ലാവര്‍ക്കും ക്രിസ്മസ് കേക്കുകള്‍ വിതരണം ചെയ്തു. ശുശ്രൂഷകള്‍ക്ക് ജിബി വര്‍ഗീസ്, വര്‍ഗീസ് അറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള