ജിദ്ദ: ജോലി ആവശ്യാര്‍ഥം അബുദാബിയിലേക്ക് സ്ഥലം മാറിപ്പോകുന്ന മുന്‍ സിഫ് സെക്രട്ടറി പി.എം. മുഹമ്മദ് സാദിഖ് വണ്ടൂരിന് സിഫ് യാത്രയയപ്പ് നല്‍കി. ഇംപാല വി.യി. ചേര്‍ യോഗത്തി. പ്രസിഡ് ഹിഫ്‌സുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ ശാന്തപുരം സ്വാഗതം ആശംസിച്ചു. നിസാം മമ്പാട്, നജീബ് നീലാമ്പ്ര, സലീം പുത്തന്‍, മുഹമ്മദ് സുധീര്‍, മുഹമ്മദലി മുസ്‌ലിയാരകത്ത്, അബ്ദുള്‍ സലാം (എസിസി) സാലിഹ് ബറാമി, സാദിഖ് എടക്കാട്, സുള്‍ഫീക്കര്‍ മാട്ടുമ്മല്‍, ഷബീര്‍ ആലിലാവ, മന്‍സൂര്‍, ഉസ്മാന്‍ ഇരുമ്പുഴി, അബ്ദുറഹ്മാന്‍ വൂര്‍, നിസാം പാപ്പറ്റ, സുലൈമാന്‍ മണുരായി, മുഹമ്മദ് നജീബ് (മുത്തു) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
പി.എം. സാദിഖ് തന്റെ മറുപടി പ്രസംഗത്തില്‍ സിഫിന്റെ കൂട്ടായ്മയില്‍ നിന്നും സുഹൃദ് വലയങ്ങളില്‍ നിന്നും വിട്ടു പോകുതില്‍ അതീവ ദുഃഖമുണെ്ടന്നും അകലെയാണെങ്കിലും തന്റെ മനസ് സിഫിന്റെ കൂടെ എന്നുമുണ്ടാകുമെന്നും വികാരാധീനനായി പറയുകയുണ്ടായി. ട്രഷറര്‍ വി.കെ. റൗഫ് നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍