ഷാര്‍ജ: ഹൃസ്വസന്ദര്‍ശനാര്‍ഥം യുഎഇ സന്ദര്‍ശനത്തിനെത്തിയ പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം കേന്ദ്രമാക്കി ജനറല്‍ സെക്രട്ടറി സി.വി മുഹമ്മദ് നവാസിന് സ്വീകരണം നല്‍കി.
ദൈദ് സ്റ്റഡി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സി.എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. ഷാജി ഹനീഫ്, പി.കെ അബ്ദുള്‍കരീം, എം. മുസമ്മില്‍, അബ്ദുള്‍ റഷീദ് ഹാജി, വി. അബ്ദുസമദ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ടി.വി സുബൈര്‍ സ്വാഗതവും കെ.കെ ശിഹാബ് നന്ദിയും പറഞ്ഞു.