ദമാം: ദമാം മലപ്പുറം ജില്ലാ ഒഐസിസി നാട്ടില്‍ നടപ്പാക്കുന്ന സ്‌നേഹതീരം എന്ന പേരിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വെബ്‌സൈറ്റ് സംവിധാനം ഒരുക്കി. ദമാമില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഒഐസിസി ഗ്ലോബല്‍ കമ്മറ്റിയംഗവും ദമാം സോണ്‍ മുഖ്യരക്ഷാധികാരി കൂടിയായ അഹ്മദ് പുളിക്കല്‍ വെബ്‌സൈറ്റിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചു. സ്‌നേഹതീരം പരിപാടിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കുന്ന വീല്‍ചെയര്‍ പദ്ധതികളുടെ വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. മഞ്ചേരി ആശുപത്രിയിലാണ് ചടങ്ങ് സംഘടിപ്പിച്ചിക്കുന്നത്. മലപ്പുറം, പൊന്നാനി, തിരൂര്‍, വളാഞ്ചേരി, നിലമ്പൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും വരും ദിവസം വീല്‍ചെയറുകള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ ഒഐസിസി ഭാരവാഹികള്‍ അറിയിച്ചു.
ദമാമില്‍ സംഘടിപ്പിച്ച വെബ്‌സൈറ്റ് ലോഞ്ചിംഗ് ചടങ്ങില്‍ പ്രസിഡന്റ് ഹമീദ് ചാലില്‍ അധ്യക്ഷത വഹിച്ചു. റഫീക് കൂട്ടിലങ്ങാടി, ആസിഫ് താനൂര്‍, ചന്ദ്രമോഹന്‍, ബാപ്പു ആനക്കയം, ശിഹാബ് വേളക്കാട്ട്, റിയാസ് പൊന്നാനി, ഫൈസല്‍ ബാബു കൊണേ്ടാട്ടി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.