Image

കെഎംസിസി മുര്‍ഗാബ് യൂണിറ്റിന് പുതിയ ഭാരവാഹികള്‍

Published on 02 January, 2014
കെഎംസിസി മുര്‍ഗാബ് യൂണിറ്റിന് പുതിയ ഭാരവാഹികള്‍
കുവൈറ്റ്: കുവൈറ്റ് കെഎംസിസി മുര്‍ഗാബ് യൂണിറ്റ് 2014-15 ലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സിറ്റി സംഘം ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ സിറ്റി ഏരിയ ആക്ടിംഗ് പ്രസിഡന്റ് സമീര്‍ ചെട്ടിപടിയുടെ അധ്യക്ഷതയില്‍ കേന്ദ്ര പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത് യോഗം ഉദ്ഘാടനം ചെയ്തു

ബഷീര്‍ ബാത്ത, ഫാറൂഖ് ഹമദാനി, ഇഖ്ബാല്‍ മാവിലാടം, റഹീം ആലക്കോട്, മുസ്തഫ എഴോം, അയൂബ് പുതുപ്പറമ്പ്, അബ്ദുള്‍ റസാക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു. അനുരാഗ് തിക്കോടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശിഹാബ് ആലക്കോട് സ്വാഗതവും അസീസ് പാടൂര്‍ നന്ദിയും അറിയിച്ചു.

പുതിയ ഭാരവാഹികളായി അനുരാഗ് തിക്കോടി (പ്രസിഡന്റ്), മുബഷീര്‍ നാടുകാണി (ജനറല്‍ സെക്രട്ടറി), അഷ്‌റഫ് ആലക്കോട് (ട്രഷറര്‍) എന്നിവരേയും ഏരിയ കൗണ്‍സിലര്‍മാരായി ബഷീര്‍ ബാത്ത, ശിഹാബ് ആലക്കോട്, റഹിം ആലക്കോട്, അയൂബ് പുതുപ്പറമ്പ്, അബ്ദുള്‍ റസാഖ് എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക