Image

നവോദയ സാംസ്‌കാരിക വേദി ഈസ്‌റ്റേണ്‍ പ്രോവിന്‍സിന്റെ കീഴില്‍ കേന്ദ്രകുടുംബവേദി രൂപീകരിച്ചു

Published on 02 January, 2014
നവോദയ സാംസ്‌കാരിക വേദി ഈസ്‌റ്റേണ്‍ പ്രോവിന്‍സിന്റെ കീഴില്‍ കേന്ദ്രകുടുംബവേദി രൂപീകരിച്ചു
ദമാം: നവോദയ കുടുംബങ്ങളെ ഏകീകൃത രൂപത്തില്‍ നയിക്കാനും നേതൃത്വം നല്‍കാനും ഉദ്ദേശിച്ചുകൊണ്ട് ദമാം കേന്ദ്രമായി കുടുംബവേദിക്ക് രൂപം നല്‍കി. 12 ാം വാര്‍ഷികത്തിനുശേഷം ബദര്‍ അല്‍റബിഅ ഓഡിറ്റോറിയത്തില്‍ കേന്ദ്ര കുടുംബവേദി അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ കിഴക്കന്‍ പ്രദേശങ്ങളിലെ നവോദയയുടെ വിവിധ ഏരിയ കുടുംബങ്ങള്‍ പങ്കെടുത്തു.

കിഴക്കന്‍ പ്രവിശ്യയിലെ മലയാളി കുടുംബങ്ങള്‍ക്ക് പൊതു വേദിയായി പ്രവര്‍ത്തിക്കാന്‍ നവോദയ സാംസ്‌കാരിക വേദിയിലൂടെ കഴിയണമെന്നാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രക്ഷിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രവാസലോകത്ത് അനുഭവിക്കുന്ന വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിനും കുടുംബിനികള്‍ പ്രവാസലോകത്ത് അനുഭവപെടുന്ന പൊതുപ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യാനോ പുതിയ സൗഹൃദ്ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനൊ സാധിക്കാത്ത ഈ സാഹചര്യം മാറ്റപെടേണ്ടതിന്റെ ആവശ്യകതയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ശ്രേഷ്ഠ ഭാഷയായി അംഗീകരിച്ച മലയാളഭാഷയെ പ്രവാസലോകത്തെ കുട്ടികളില്‍ മാതൃഭാഷാ സ്‌നേഹം വളര്‍ത്തിയെടുക്കേണ്ട ആവശ്യകതയാണ് നാം ലക്ഷ്യമിടുന്നത്. ആധുനീക യുഗസംസ്‌കാരമായി ഇംഗ്ലീഷിനെ സ്‌നേഹിക്കുമ്പോള്‍ തന്നെ മാതൃഭാഷയെ മറക്കാതിരിക്കാന്‍ അനുബന്ധമായി നമുക്കെന്തു ചെയ്യാന്‍ സാധിക്കും.

നാട്ടറിവുകള്‍, വിവിധ സംസ്‌കാരങ്ങള്‍, ജീവിത രീതികള്‍, പ്രദേശിക രുചികൂട്ടുകള്‍, വ്യത്യസ്തങ്ങളായ എന്തെല്ലാം ഏതെല്ലാം പൈതൃകങ്ങള്‍, നമുടെ കുട്ടികള്‍ക്ക് നഷ്ടപെടുന്നു. രക്ഷിതാക്കള്‍ മാത്രം അനുഭവിച്ച ഗൃഹാതുരത്വം നിറഞ്ഞ നമ്മുടെ സ്വകാര്യ സംബാധ്യമായ നാടന്‍ കളികള്‍, അറിവുകള്‍ എല്ലാം നമ്മളിലൊതുങ്ങാതെ പുതുതലമുറക്ക് പകരേണ്ടതുണ്ട്.

നവോദയയുടെ കീഴില്‍ വിവിധ ഏരിയകളില്‍ വര്‍ഷങ്ങളായി പല പരിപാടികളും ഒറ്റപെട്ടതായി നടന്നു വരുന്നതിതെല്ലാമാണ്. മധുരം മലയാളം, വേനല്‍ ക്യാമ്പുകള്‍, കായിക പരിശീലനങ്ങള്‍, നൃത്തനൃത്യപരിശീലനം, പാട്ട് ക്ലാസുകള്‍, ചിത്ര രചന, വ്യക്തിത്വവികസന പരിപാടികള്‍, ശാസ്ത്രവും സയന്‍സും നിര്‍മ്മാണ പ്രവര്‍ത്തനത്തിലൂടെ മനസിലാകുന്ന ക്ലാസുകള്‍, കുട്ടികളുടേയും സ്ത്രീകളുടേയും ആരോഗ്യബോധവത്കരണ ക്ലാസുകള്‍, ലോക ക്ലാസിക് സിനിമാ പ്രദര്‍ശനം, ഡോക്കുമെന്ററി പ്രദര്‍ശനം, വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, ഡിബേറ്റുകള്‍, നാട്ടന്‍ പാട്ടിന്റെ വളര്‍ച്ചാവശ്യമായ തപ്പും തുടിയുമെന്ന പഠന ക്ലാസ്, പാചക ശില്‍പ്പശാല എന്നിങ്ങനെ ശരാശരി പ്രവാസലോകത്ത് സാധ്യതക്ക് അനുസരിച്ചുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ നടത്തി വരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ഒരു കുട കീഴില്‍ സംഗമിപ്പിച്ചു കൊണ്ട് ഏകീകൃത കലണ്ടറില്‍ ഉള്‍പെടുത്തി ഒരു സിലബസാക്കി മാറ്റി പ്രവാസി സമൂഹത്തിന് നല്‍ണമെങ്കില്‍ കിഴക്കന്‍ പ്രവിശ്യയിലെ മുഴുവന്‍ മലയാളികളും അവരുടേതായ സംഭാവനകള്‍ ഞങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്.

പുതുതലമുറക്ക് മലയാളത്തിന്റെ പൈതൃകം പകര്‍ന്നു കൊടുക്കാനുദ്ദേശിക്കുന്ന പരിപാടിക്ക് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നല്‍കുന്നതിന് മേല്‍പറഞ്ഞ വിവിധ കഴിവുള്ള എല്ലാവരേയും നവോയയുടെ കുടുംബവേദിയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

നവോദയ കേന്ദ്രകുടുംബവേദിയുടെ ഭാരവാഹികളായി ഡോ. ദീപ വിവേക് (ചെയര്‍ പേഴ്‌സണ്‍), നൗഷാദ് അകോലത്ത് (കണ്‍വീനര്‍) മറ്റു ഭാരവാഹികളായി നന്ദിനി മോഹന്‍ (ജോ. ചെയര്‍ പേഴ്‌സണ്‍), പ്രദീപ് നാരായണന്‍ (വൈസ് ചെയര്‍മാന്‍), വിജയന്‍ ചെറായി, മീനാ കൃഷ്ണന്‍ (ജോ.കണ്‍വീനര്‍മാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

നവോദയ സാംസ്‌കാരിക വേദി ഈസ്‌റ്റേണ്‍ പ്രോവിന്‍സിന്റെ കീഴില്‍ കേന്ദ്രകുടുംബവേദി രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക