Image

ഐസിഎഫ് ഉംറ സംഘം വിശുദ്ധ ഭൂമിയില്‍

Published on 02 January, 2014
ഐസിഎഫ് ഉംറ സംഘം വിശുദ്ധ ഭൂമിയില്‍
മക്ക: ഐസിഎഫ് ദുബൈ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ റോഡു മാര്‍ഗമുള്ള ആദ്യ ഉംറ സംഘം മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ചു. ബുധനാഴ്ച ഉച്ചക്ക് ദുബായില്‍നിന്ന് പുറപ്പെട്ട സംഘം വ്യാഴാഴ്ച വൈകുന്നേരമാണ് പുണ്യഭൂമിയില്‍ എത്തിയത്. 

സത്രീകളും കുട്ടികളും അടക്കം നൂറു പേരുള്ള സംഘത്തിനെ സുലൈമാന്‍ സഅദി കാരക്കുന്ന്, ഹമീദ് സഖാഫി പന്തീരംകാവ് എന്നിവരാണ് നയിക്കുന്നത്. ഹറമിന്റെ അടുത്ത് അല്‍ ഗസയില്‍ താമസിക്കുന്ന സംഘം അറഫ, മിന, മുസ്തലിഫ, ജന്നത്തുല്‍ മുഅല്ല, ഹിറ ഗുഹ, സൗര്‍ ഗുഹ തുടങ്ങി മക്കയിലെ മറ്റ് പുണ്യ സ്ഥലങ്ങളും സന്ദര്‍ശിക്കും. ചൊവ്വാഴ്ച മദീനയിലേക്ക് തിരിക്കും. ഹറമിന്റെ അടുത്തുള്ള താമസവും പരിചയ സമ്പന്നരായ അമീര്‍മാരുടെ നേതൃത്വവും സൗദി സര്‍ക്കാരിന്റെ അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള ബസ് സര്‍വീസും മികവുറ്റ ഷെഡ്യുളുകളും ദുബൈ ഐസിഎഫ് ഉംറ സംഘത്തെ ജിസിസിയിലെ മറ്റ് ഉംറ സംഘങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നുവെന്ന് ചീഫ് അമീര്‍ സുലൈമാന്‍ സഅദി കാരക്കുന്നു പറഞ്ഞു. മക്കയിലെ എത്തിയ സംഘത്തെ മക്ക ഐസിഎഫ് ആര്‍എസ്‌സി പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍

ഐസിഎഫ് ഉംറ സംഘം വിശുദ്ധ ഭൂമിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക