Image

സ്റ്റുഡന്‍സ് ഇന്ത്യ സിക്‌സസ് ചാമ്പ്യന്‍ഷിപ്പില്‍ അബാസിയ ജേതാക്കള്‍

Published on 02 January, 2014
സ്റ്റുഡന്‍സ് ഇന്ത്യ സിക്‌സസ് ചാമ്പ്യന്‍ഷിപ്പില്‍ അബാസിയ ജേതാക്കള്‍
കുവൈറ്റ്: കെഐജിയുടെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇന്ത്യയുടെ ആറു ഏരിയകള്‍ തമ്മില്‍ നടന്ന സിക്‌സസ് ചാമ്പ്യന്‍ഷിപ്പില്‍ അബാസിയ ജേതാക്കളായി. 

മിഗായ് മൈതാനിയില്‍ അബാസിയ ഉയര്‍ത്തിയ 110 റണ്‍ എന്ന വിജയലക്ഷം പിന്തുടര്‍ന്ന ഫര്‍വാനിയയ്ക്ക് ആറ് ഓവറില്‍ 84 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. വാശിയേറിയ മത്സരത്തില്‍ 61 റണ്‍സ് എടുത്ത അബാസിയയുടെ സുഹൈല്‍ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. കളിയില്‍ ഉടനീളം മികച്ച ബൗളിംഗ് കാഴ്ചവച്ച അബാസിയയുടെ ഗാലിബ് ബെസ്റ്റ് ബൗളറായി തെരഞ്ഞെടുക്കപ്പെട്ടു. 

വിജയികള്‍ക്ക് കെഐജി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ കെ.വി ട്രോഫികള്‍ വിതരണം ചെയ്തു. ഫവാസ് കെ.വി, വിബിന്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.

സ്റ്റുഡന്‍സ് ഇന്ത്യ സിക്‌സസ് ചാമ്പ്യന്‍ഷിപ്പില്‍ അബാസിയ ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക