Image

കെഐജിക്ക് പുതിയ ഭാരവാഹികള്‍

Published on 02 January, 2014
കെഐജിക്ക് പുതിയ ഭാരവാഹികള്‍
അബാസിയ: കേരള ഇസ്‌ലാമിക് ഗ്രൂപ്പിന്റെ 2014-15 വര്‍ഷത്തേയ്ക്കുള്ള പുതിയ കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി കെ.എ. സുബൈറും ജനറല്‍ സെക്രട്ടറിയായി എസ്.എ.പി. ആസാദും ട്രഷററായി പി.കെ. മനാഫും തെരഞ്ഞെടുക്കപ്പെട്ടു. സക്കീര്‍ ഹുസൈന്‍ തുവൂര്‍, ഫൈസല്‍ മഞ്ചേരി (വൈസ് പ്രസിഡന്റുമാര്‍), എന്‍.പി. അബ്ദുള്‍ റസാഖ്, വി.വി. നൗഷാദ് (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. 

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി വി.പി. ഷൗക്കത്തലി, കെ. അബ്ദുറഹ്മാന്‍, എം.കെ. നജീബ്, കെ.വി. മുഹമ്മദ് ഫൈസല്‍, അബ്ദുള്‍ റസാഖ് നദ്‌വി, പി.പി. അബ്ദുള്‍ റസാഖ്, അന്‍വര്‍ സയിദ്, ഖലീല്‍ റഹ്മാന്‍, നിയാസ് ഇസ്‌ലാഹി, ഫസ്‌ലുല്‍ ഹഖ്, പി.ടി. മുഹമ്മദ് ഷരീഫ്, ഇ. അര്‍ഷദ്, എ.സി. മുഹമ്മദ് സാജിദ്, വി.എം. മുഹമ്മദ് ഇസ്മായില്‍, അഷ്‌റഫ് മുഹമ്മദ്, കെ. മൊയ്തു, സിറാജ്, അനീസ് അബ്ദുസലാം, മുനീര്‍ മഠത്തില്‍, പി. സമീര്‍ മുഹമ്മദ്, ഫിറോസ് ഹമീദ്, വി.എസ്. നജീബ് എന്നിവരെയും തെരഞ്ഞെടുത്തു. 

കെഐജി കേന്ദ്ര ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പ് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി നിയന്ത്രിച്ചു. ഏഴ് ഏരിയകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭാ അംഗങ്ങള്‍ പ്രത്യേകം യോഗം ചേര്‍ന്നാണ് 27 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തത്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പിന്നീട് യോഗം ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുകയായിരുന്നു. 

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്‌

കെഐജിക്ക് പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക