Image

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന് പുതിയ ഭാരവാഹികള്‍

Published on 03 January, 2014
ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന് പുതിയ ഭാരവാഹികള്‍
ദോഹ: ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍ 2014-15 കാലയളവിലേയ്ക്കുളള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി കെ.സി അബ്ദുള്‍ ലത്ത്വീഫിനെയും ജനറല്‍ സെക്രട്ടറിയായി വി.ടി ഫൈസലിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി കെ.ടി. അബ്ദുറഹ്മാന്‍, താജ് ആലുവ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ആര്‍.എസ് അബ്ദുള്‍ ജലീലാണ് ഫൈനാന്‍സ് സെക്രട്ടറി.

കേന്ദ്രകൂടിയാലോചനാ സമിതി അംഗങ്ങളായി സി.എച്ച് മുഹമ്മദ് നജീബ്, എം.എസ് അബ്ദുര്‍റസാഖ്, അബ്ദുള്‍ വാഹിദ് നദ്‌വി, കെ. ഹബീബുര്‍ റഹ്മാന്‍, എം. മുഹമ്മദലി, പി.എം അബൂബക്കര്‍, പി.പി അബ്ദുര്‍റഹീം, പി.എച്ച് മുഹമ്മദ്, കെ.സി അബ്ദുര്‍റഹീം, എം.എം മുഹ്‌യുദ്ദീന്‍, കെ. സൗദ, കെ.സി മെഹര്‍ബാന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ഇതാദ്യമായാണ് രണ്ട് വനിതാ അംഗങ്ങള്‍ കൂടിയാലോചനാ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മന്‍സൂറയിലെ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സഭാഗംങ്ങളുടെ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ എം.കെ മുഹമ്മദലി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. 

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.സി അബ്ദുള്‍ലത്തീഫ് കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ സ്വദേശിയാണ്. ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇസ്‌ലാമിക് സ്റ്റഡീസില്‍ ബിരുദം നേടിയ അദ്ദേഹം, ഖത്തറിലെ സ്വദേശികളും വിദേശികളുമായ വിവിധ വിഭാഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്തി വരുന്നു. നേരത്തെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ശാന്തിനികേതന്‍ സ്‌കൂളിനെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നതിലും മാധ്യമ രംഗത്ത്, പുതുതായാരംഭിച്ച മീഡിയ വണ്‍ ഗള്‍ഫ് മേഖലയില്‍ വളര്‍ത്തിയെടുക്കുന്നതിനും നേതൃത്വം വഹിച്ചു.

ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വി.ടി ഫൈസല്‍ കോഴിക്കോട് ജില്ലയിലെ കൊടുവളളി സ്വദേശിയാണ്. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറബി ഭാഷയില്‍ ബിഎ, എം.എ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷം ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റായിരുന്നു. നേരത്തെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.ടി അബ്ദുറഹ്മാന്‍ കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കടുത്ത് ശാന്തിനഗര്‍ സ്വദേശിയാണ്. കഴിഞ്ഞ ടേമില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റും നേരത്തെ വിവിധ മേഖലകളുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശാന്തപുരം ഇസ്‌ലാമിയ കോളജ്, കാലിക്കട്ട് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ബിഎ, ബിഎഡ് ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. മറ്റൊരു വൈസ് പ്രസിഡന്റായ താജ് ആലുവ എറണാകുളം ജില്ലയിലെ ആലുവക്കടുത്ത് തായിക്കാട്ടുകര സ്വദേശിയാണ്. നേരത്തെ അസോസിയേഷന്‍ പി.ആര്‍ ആന്‍ഡ് മീഡിയ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നു. ശാന്തപുരം ഇസ്‌ലാമിയ കോളജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, മധുര കാമരാജ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്.

ഫൈനാ9സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആര്‍.എസ്.അബ്ദുള്‍ ജലീല്‍ നേരത്ത ഒമാനില്‍ കേരള ഇസ്‌ലാമിക് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു. സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (സിഎംഎ), എംബിഎ (ഫൈനാന്‍സ്), എംകോം ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: എം.കെ ആരിഫ്‌

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന് പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക