Image

പി.എം. സാദ്ദിഖിനു വണ്ടൂര്‍ പ്രവാസി കൂട്ടായ്മ യാത്രയയാപ്പു നല്‍കി

Published on 03 January, 2014
പി.എം. സാദ്ദിഖിനു വണ്ടൂര്‍ പ്രവാസി കൂട്ടായ്മ യാത്രയയാപ്പു നല്‍കി
ജിദ്ദ: ജോലി ആവശ്യാര്‍ഥം അബൂദാബിയിലേയ്ക്ക് സ്ഥലം മാറിപോകുന്ന പി.എം. സാദ്ദിഖിനു വണ്ടൂര് പ്രവാസി കൂട്ടായ്മ യാത്രയയപ്പു നല്‍കി. കഴിഞ്ഞ 25 വര്‍ഷത്തോളമായി സൗദിയില്‍ ജോലി ചെയ്യുന്ന സാദ്ദിക്ക് കൂട്ടായ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ്. ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന പി.എം സാദിഖ് ജിദ്ദയില്‍ നിരവധി സാമൂഹിക, സാംസ്‌കാരിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. കൂട്ടായ്മയുടെ ഉപഹാരം ഭാരവാഹികള്‍ സാദ്ദിഖിനു ചടങ്ങില്‍ സമ്മാനിച്ചു. 

പ്രസിഡന്റ് ഇ.പി. ഉബൈദുള്ള അധ്യക്ഷ്യത വഹിച്ചു. നിലാംബ്ര നജീബ് എന്ന ബേബി, അയുബ് കരുമാര, വി.പി.കെ. തങ്ങള്‍, അഷ്‌റഫ് നിലാംബ്ര, കെ.ടി. സക്കീര്‍, ജാഫര്‍ നാലകത്ത്, പത്തുതറ സമീര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.എം. സാദ്ദിഖ് മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി കെ.ടി.എ. മുനീര്‍ സ്വാഗതവും ട്രഷറര്‍ എന്‍. സവാദ് നന്ദിയും പറഞ്ഞു. 

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍
 

പി.എം. സാദ്ദിഖിനു വണ്ടൂര്‍ പ്രവാസി കൂട്ടായ്മ യാത്രയയാപ്പു നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക