Image

നവയുഗം സാംസ്‌കാരികവേദി നോര്‍ക്ക ക്ലാസും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടത്തി

Published on 03 January, 2014
നവയുഗം സാംസ്‌കാരികവേദി നോര്‍ക്ക ക്ലാസും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടത്തി
ദമാം: നവയുഗം സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ സഫ യൂണിറ്റില്‍ നോര്‍ക്ക സേവനങ്ങളെക്കുറിച്ച് ക്ലാസ് നടത്തി. സഫ മേഖലയില്‍നിന്നും സ്വീകരിച്ച നോര്‍ക്ക തിരിച്ചറിയല്‍ അപേക്ഷകളില്‍മേലുള്ള കര്‍ഡുകളുടെ വിതരണവും നടത്തി. 

നവയുഗം ദമാം മേഖല സെക്രട്ടറി നവാസ് ചാന്നാങ്കര പരിപാടി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകം നോര്‍ക്ക സേവനങ്ങളെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും ക്ലാസ് നയിച്ചു. പുതിയ നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ഉണ്ണി പൂച്ചെടിയില്‍ നിര്‍വഹിച്ചു. മീഡിയ കണ്‍വീനര്‍ ടിറ്റോ ജോയികുട്ടി, ശ്രീകുമാര്‍ വെള്ളല്ലൂര്‍, ഷാന്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. മോഹന്‍ ഓച്ചിറ അധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്ണന്‍ പുനലൂര്‍ സ്വാഗതവും ശ്രീകുമാര്‍ ആറാട്ടുകുഴി നന്ദിയും പറഞ്ഞു. 

സഫ മേഖലയില്‍ നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിനും ക്ഷേമനിധി പദ്ധതിയിലും ചേരാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്: മോഹന്‍ ഓച്ചിറ0543613577, ശ്രീകുമാര്‍ ആറാട്ടുകുഴി 0501403690.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

നവയുഗം സാംസ്‌കാരികവേദി നോര്‍ക്ക ക്ലാസും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക