Image

അബുദാബിയില്‍ 'പൊന്നോത്സവ് 2014' ജനുവരി 10ന്

Published on 04 January, 2014
അബുദാബിയില്‍ 'പൊന്നോത്സവ് 2014' ജനുവരി 10ന്
  അബുദാബി: പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം യുഎഇ നാഷണല്‍ കമ്മിറ്റിയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കള്‍ച്ചറല്‍ വിഭാഗം സംഘടിപ്പിക്കുന്ന പൊന്നോത്സവ് 2014 ജനുവരി 10ന് (വെള്ളി) ഉച്ചയ്ക്ക് ഒന്നു മുതല്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. 

യൂനുസ് ബാവ നയിക്കുന്ന ഗസല്‍ സന്ധ്യ, ടീം പൊന്നാനിയുടെ ഗാനമേള, ഒപ്പന, കോല്‍കളി, മിമിക്രി, സ്ത്രീധനത്തിനെതിരെ ഇ.കെ. ശാഹിദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സഹയാത്രിക എന്ന നാടകം തുടങ്ങി വിവിധ കലാ, സാംസ്‌കാരിക പരിപാടികള്‍ പൊന്നോത്സവിന്റെ ഭാഗമായി അരങ്ങേറും.

യുവ പ്രവാസി എഴുത്തുകാരന്‍ അലി പതുപൊന്നാനിയെ ചടങ്ങില്‍ ആദരിക്കും. പരിപാടിയുടെ വിജയത്തിനായി ഡോ. അബ്ദുറഹ് മാന്‍ (മുഖ്യരക്ഷാധികാരി), എ.കെ മുസ്തഫ (ചെയര്‍മാന്‍), ഷബീര്‍ ഈശ്വരമംഗലം (ജനറല്‍ കണ്‍വീനര്‍), അഷ്‌റഫ് പൊന്നാനി (പ്രോഗ്രാം കണ്‍വീനര്‍) എന്നിവര്‍ പ്രധാന ഭാരവാഹികളായി 75 അംഗ സ്വാഗതസംഘം രൂപീകരിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0503378768.

അബുദാബിയില്‍ 'പൊന്നോത്സവ് 2014' ജനുവരി 10ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക