Image

ഒഐസിസി ബലദ് മഹജര്‍ ഏരിയ കമ്മിറ്റി എ.കെ. ആന്റണിയെ അഭിനന്ദിച്ചു

Published on 04 January, 2014
ഒഐസിസി ബലദ് മഹജര്‍ ഏരിയ കമ്മിറ്റി എ.കെ. ആന്റണിയെ അഭിനന്ദിച്ചു
ജിദ്ദ: രമേശ് ചെന്നിത്തലയുടെ അഭ്യന്തര മന്ത്രി സ്ഥാനലബ്ധി വരുന്ന ലോക്‌സഭ തെരഞ്ഞെപ്പില്‍ യുഡിഎഫിനെ ഒറ്റക്കെട്ടായി നയിക്കുവാനും കോണ്‍ഗ്രസില്‍ ഐക്യം ശക്തിപെടുവാനും ഉപകരിക്കുമെന്നു ഒഐസിസി ബലദ് മഹജര്‍ ഏരിയ കമ്മിറ്റി അഭിപ്രായപെട്ടു. 

പുതുവര്‍ഷത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിലെ കാര്‍മേഘങ്ങള്‍ നീക്കുവാന്‍ മുന്‍കൈ എടുത്ത എ.കെ. ആന്റണിയെ കമ്മിറ്റി അഭിനന്ദിച്ചു. ജനോപകാര പ്രദമായ നടപടികളുമായി മുന്നോട്ടു പോക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൂടുതല്‍ കരുത്തു പകരുവാന്‍ ഇത് സഹായകരമാകുമെന്നും അഭിപ്രായപെട്ടു.

പ്രസിഡന്റ് അബ്ദുള്‍ കാലം വക്കം അധ്യക്ഷ്യം വഹിച്ചു. ഗ്ലോബല്‍ കമ്മിറ്റി അംഗം കെ.ടി.എ. മുനീര്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അംഗത്വ വിതരണ ഉദ്ഘാടനം ജിദ്ദ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഷീദ് കൊളത്തറ അബ്ദുള്‍ ഗഫൂര്‍ എടക്കരയ്ക്ക് നല്‍കി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി സക്കീര്‍ എടവണ്ണ, വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ കായകുളം, അസ്ഹാബ് വര്‍ക്കല, മമ്മദ് പൊന്നാനി, ഷുക്കൂര്‍ വക്കം, വി. ഫസല്‍, ഷിഹാബു കളികാവ് എന്നിവര്‍ പ്രസംഗിച്ചു. ലുഖ്മാന്‍ പള്ളിക്കുന്ന് സ്വാഗതവും അബ്ദുള്‍ മജീദ് തിരുരങ്ങാടി നന്ദിയും പറഞ്ഞു. 

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍

ഒഐസിസി ബലദ് മഹജര്‍ ഏരിയ കമ്മിറ്റി എ.കെ. ആന്റണിയെ അഭിനന്ദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക