Image

അംഗത്വവിതരണ പ്രവര്‍ത്തനം മക്ക ഏരിയയിലെ വിവിധ യൂണിറ്റുകളില്‍ തുടങ്ങി

Published on 04 January, 2014
അംഗത്വവിതരണ പ്രവര്‍ത്തനം മക്ക ഏരിയയിലെ വിവിധ യൂണിറ്റുകളില്‍ തുടങ്ങി
മക്ക: നവോദയയുടെ ഈ വര്‍ഷത്തെ അംഗത്വവിതരണ പ്രവര്‍ത്തനം മക്ക ഏരിയ യിലെ വിവിധ യൂണിറ്റുകളില്‍ തുടങ്ങി. മക്ക ഏരിയ തല ഉദ്ഘാടനം കാക്കിയയില്‍ നടന്നു. ഏരിയ കമ്മിറ്റി വൈസ്പ്രസിഡന്റ് മുഹമ്മദ് മേലാറ്റൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സലീം പെരുമ്പാവൂരിനു അംഗത്വം നല്‍കി ജിദ്ദ നവോദയ സെക്രട്ടറി ഫിറോസ് മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി സെക്രട്ടറി കെ.എച്ച്. ഷിജു പന്തളം, ഏരിയ കമ്മിറ്റി ഭാരവാഹികളായ നാസര്‍ വാവാട്, കെ.മൊയ്തീന്‍കോയ പുതിയങ്ങാടി, ഷിഹാബുദ്ദീന്‍ കോഴിക്കോട്, മുഹമ്മദ് റഫീക്ക് കോട്ടയ്ക്കല്‍, യുസുഫ് മാവൂര്‍, ഖാദര്‍ കാടാമ്പുഴ,റഷീദ് വടകര, നവാസ് കരുനാഗപ്പള്ളി, ഇഖ്ബാല്‍ മണക്കാടന്‍, അന്‍വര്‍ ഖാലിദ് എറണാകുളം, ഷാഹുല്‍ ഹമീദ് വടക്കുംചേരി എന്നിവര്‍ പ്രസംഗിച്ചു.

അവാലി യൂണിറ്റ് അംഗത്വ വിതരണ ഉദ്ഘാടനം മുജീബ് നിലമ്പൂരിനു അംഗത്വം നല്‍കി ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി യുസുഫ് മാവൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് വടക്കുംചേരി, സെക്രട്ടറി നവാസ് കരുനാഗപ്പള്ളി, ഹംസാ വയനാട് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍

അംഗത്വവിതരണ പ്രവര്‍ത്തനം മക്ക ഏരിയയിലെ വിവിധ യൂണിറ്റുകളില്‍ തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക