Image

പാലത്തിനു മുകളില്‍നിന്നും അജ്ഞാതര്‍ തള്ളിയിട്ടു പരിക്കേറ്റ തൊഴിലാളി സഹായം തേടുന്നു

Published on 04 January, 2014
പാലത്തിനു മുകളില്‍നിന്നും അജ്ഞാതര്‍ തള്ളിയിട്ടു പരിക്കേറ്റ തൊഴിലാളി സഹായം തേടുന്നു
കുവൈറ്റ്: എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയും കുവൈറ്റിലെ ജനറല്‍ ട്രേഡിംഗ് കമ്പനിയിലെ ജീവനക്കാരനുമായ തമ്പി മാധവന്‍ സുമനസുകളുടെ സഹായം തേടുന്നു. 

2013 ഡിസംബര്‍ രണ്ടിന് ജോലി കഴിഞ്ഞു മുപ്പതാം നമ്പര്‍ റോഡിന് കുറുകെയുള്ള ഫുട് ഓവര്‍ബ്രിഡ്ജ് വഴി താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന തമ്പി മാധവനെ ഒരുകൂട്ടം അജ്ഞാതരായ കുട്ടികള്‍ ആക്രമിക്കുകയും തുടര്‍ന്ന് അദ്ദേഹത്തെ പാലത്തിനു മുകളില്‍ നിന്നും താഴേക്കു തള്ളിയിടുകയും ചെയ്യുകയായിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് നിരന്തരം വാഹനങ്ങള്‍ ഓടിക്കൊണ്ടിരുന്ന ഹൈവേയുടെ പ്രധാന ഭാഗത്ത് വീഴാതിരുന്നത്. എമര്‍ജന്‍സി ട്രാക്കില്‍ വീണ് നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റു കഴിഞ്ഞ കുറെ ദിവസങ്ങള്‍ അദാന്‍ ആശുപത്രിയില്‍ ചികിത്സയിരുന്ന ഇദ്ദേഹം തീര്‍ത്തും കിടപ്പിലാണ്. തുടര്‍ ചികിത്സക്ക് അടുത്ത ദിവസം തന്നെ നാട്ടിലേക്ക് യാത്രയാക്കാനുള്ള ഏര്‍പ്പാടുകള്‍ നടന്നു വരുന്നുണ്ട്. കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ്, മലബാര്‍ ഗോള്‍ഡ്, തണല്‍ എന്നിവരും ഇദ്ദേഹത്തെ സഹായിക്കാന് മുന്നോട്ടു വന്നിട്ടുണ്ട്.

ഭാരിച്ച ചെലവ് വരുന്ന ഇദ്ദേഹത്തിന്റെ ചികിത്സക്ക് സന്മനസുകളുടെ സഹായം ആവശ്യമായി വന്നിരിക്കുന്നു. ഈ ഉദ്ദ്യമമുമായി സഹായിക്കാന്‍ തയാറുള്ളവര്‍ തമ്പി മാധവന്റെ ഭാര്യയുടെ പേരിലുള്ള താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്കോ കലയുടെ പ്രവര്‍ത്തകര്‍ വഴിയോ സഹായങ്ങള്‍ നല്‍കാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പരുകള്‍ 97454381, 66970491

ഭദ്ര തമ്പി, അക്കൗണ്ട് നമ്പര്‍ 31130100002479, ബാങ്ക് ഓഫ് ബറോഡ, നോര്‍ത്ത് പറവൂര്‍ ബ്രാഞ്ച്, എറണാകുളം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

പാലത്തിനു മുകളില്‍നിന്നും അജ്ഞാതര്‍ തള്ളിയിട്ടു പരിക്കേറ്റ തൊഴിലാളി സഹായം തേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക