Image

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളും എക്യുമെനിക്കല്‍ ക്രിസ്മസ് കരോളും ഹൃദ്യമായി

Published on 04 January, 2014
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളും എക്യുമെനിക്കല്‍ ക്രിസ്മസ് കരോളും ഹൃദ്യമായി
ഷാര്‍ജ: വൈഎംസിഎ ഷാര്‍ജയുടെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളും എക്യുമെനിക്കല്‍ ക്രിസ്മസ് കരോളും ഷാര്‍ജ സിഎസ്‌ഐ പാരിഷ് വികാര്‍ റവ. ജേക്കബ് ജോണ്‍ മുല്ലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. 

വെരി റവ. വി.ടി തോമസ് കോര്‍ എപ്പിസ്‌കോപ്പ ക്രിസ്മസ് സന്ദേശം നല്‍കി. വൈഎംസിഎ ഷാര്‍ജ പ്രസിഡന്റ് ജോണ്‍ മാത്യു അധ്യക്ഷത വഹിച്ചു. ഷാര്‍ജ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക സഹവികാരി ഫാ. യാക്കോബ് ബേബി, ഷാര്‍ജ മാര്‍ത്തോമ്മ പാരിഷ് സഹ വികാരി റവ. ഫിലിപ്പ് ജോര്‍ജ്, വൈഎംസിഎ ദുബായ് പ്രസിഡന്റ് മനോജ് ജോര്‍ജ്, വൈഎംസിഎ അബുദാബി പ്രസിഡന്റ് ഏബ്രഹാം വര്‍ഗീസ്, വൈഎംസിഎ ഷാര്‍ജ സെക്രട്ടറി ലിജു ഫിലിപ്പ്, ട്രഷറര്‍ ജോര്‍ജ് ജെയിംസ്, ചെയര്‍ പേഴ്‌സണ്‍ ആനി സുദീപ്, എക്യുമെനിക്കല്‍ കണ്‍വീനര്‍ സൂരജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

എക്യുമെനിക്കല്‍ ക്രിസ്മസ് കരോളില്‍ വിവിധ കരോള്‍ ഗ്രൂപ്പിനോടൊപ്പം വൈഎംസിഎ ഷാര്‍ജ ഗായകസംഘവും ഗാനാലാപനം നടത്തി. ക്രിസ്മസ് കേക്ക് മത്സരത്തില്‍ മോളി ജേക്കബ്, സൂസന്‍ സാജന്‍, സൂര്യ ജിജോ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ആഘോഷ പരിപാടികളോടനുബന്ധിച്ച് ക്രിസ്മസ് ഫാദര്‍ വിസിറ്റ്, ഡിന്നര്‍ എന്നിവയും നടന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള 

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളും എക്യുമെനിക്കല്‍ ക്രിസ്മസ് കരോളും ഹൃദ്യമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക