Image

മെംബര്‍ഷിപ്പ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Published on 06 January, 2014
മെംബര്‍ഷിപ്പ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ദമാം: നവോദയ സാംസ്‌കാരിക വേദി കിഴക്കന്‍ പ്രവിശ്യയുടെ 2014 മെംബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ജനുവരി മൂന്നിന് വിവിധ മേഖലകളില്‍ തുടക്കമായി. ഫെബ്രുവരി 28ന് മെംബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. 

ദെല്ല നവോദയയുടെ കീഴിലുള്ള നയന്റിവണ്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മേഖലാതല മെംബര്‍ഷിപ്പിന്റെ ഔപചാരിക ഉദ്ഘാടനം കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം മോഹനന്‍ വെള്ളിനേഴി എന്‍ജിനിയര്‍ സേതുനാഥന്‍ ഗോപിനാഥിന് നല്‍കി നിര്‍വഹിച്ചു. 

മെംബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ രാജു 0552052737, ശശികുമാര്‍ 0502965434, അലി ഫൈസലീയ 0502902264, സുധാകരന്‍ 0544408431, നൗഷാദ് 0554037479 എന്നിവരുമായി ബന്ധപ്പെടുക.

ശശികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മഹേഷ് സ്വാഗതവും വേലായുധന്‍ നന്ദിയും പറഞ്ഞു. മേഖല സെക്രട്ടറി വണ്ടുരുണ്ണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മറ്റു സാമൂഹ്യ, സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ മരണമടഞ്ഞവര്‍ക്കും അകാലത്തില്‍ പൊലിഞ്ഞ നവോദയ മെംബര്‍മാര്‍ക്കും രാജു അനുശോചനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

മെംബര്‍ഷിപ്പ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക