Image

ഹുറൂബില്‍ കുടുങ്ങിയ റഫീഖിനെ കൊല്ലം ജില്ലാ ഒഐസിസിയുടെ സഹായത്താല്‍ നാട്ടിലെത്തിച്ചു

Published on 06 January, 2014
ഹുറൂബില്‍ കുടുങ്ങിയ റഫീഖിനെ കൊല്ലം ജില്ലാ ഒഐസിസിയുടെ സഹായത്താല്‍ നാട്ടിലെത്തിച്ചു
റിയാദ്: മൂന്നുവര്‍ഷം മുമ്പ് ഹൗസ് ഡ്രൈവര്‍ വീസയില്‍ അബഹയിലെത്തി ഹുറുബ് കുരുക്കില്‍പ്പെട്ട കൊല്ലം താമരക്കുളം സ്വദേശി റഫീഖിനെ കൊല്ലം ജില്ലാ ഒഐസിസിയുടെ സഹായത്താല്‍ നാട്ടിലെത്തിച്ചു.

ആദ്യ നാലു മാസം സ്‌പോണ്‍സറുടെ കുടെ ജോലിചെയ്തുവെങ്കിലും ക്യത്യമായ ശമ്പളം ലഭിച്ചിരുന്നില്ല, അങ്ങനെ സ്‌പോണ്‍സറുടെ അനുവാദത്തോടെ റിയാദില്‍ എത്തുകയും ഇവിടെ ജോലി ചെയ്തു വരുകയുമായിരുന്നു. എന്നാല്‍ റിയാദില്‍ എത്തിയ ഉടന്‍ തന്നെ സ്‌പോണ്‍സര്‍ ഹുറുബാക്കുകയായിരുന്നു. രണ്ടരവര്‍ഷമായി ഹുറുബില്‍ അകപ്പെട്ട് ബുദ്ധിമുട്ടിയ ഇദ്ദേഹം ഇളവ് കാലത്ത് നാട്ടില്‍ പോകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ പുതിയ ഹുറൂബുകാരെ പരിഗണിച്ച കൂട്ടത്തിലാണ് റിയാദ് ശുമൈസി തര്‍ഹീലില്‍ നിന്നും ഒഐസിസി പ്രവര്‍ത്തകനായ ഷെഫീക്ക് പോരോഴിയുടെ സഹായത്താല്‍ തര്‍ഹീലില്‍ നിന്നും എക്‌സിറ്റ് നേടുകയായിരുന്നു. 

റഫീഖിന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് കൊല്ലം ജില്ലാ ഒഐസിസി നല്‍കി. ബത്ഹ ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ജലാല്‍ മൈനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ ഷാജി കുന്നിക്കോട് വിമാന ടിക്കറ്റ് റഫീഖിന് കൈമാറി. ചടങ്ങില്‍ ഷെഫീക്ക് പൂരക്കുന്നില്‍, അബ്ദുള്‍ ജബാര്‍ മഹാത്മ, ഷംനാദ് കരുനാഗപ്പള്ളി, കെ.എം.നൗഷാദ്, റഷീദ് കുഴിക്കോളില്‍, ഷാനവാസ് മുനമ്പത്ത്, ഷെഫീഖ് പുള്ളിയില്‍, ഷെബീര്‍, റിയാസ് പുനലൂര്‍, ഹസന്‍ കുഞ്ഞ,് ഇസ്മായില്‍ വാലേത്ത്, കമറുദ്ദീന്‍ തഴവ എന്നിവര്‍ സംബന്ധിച്ചു. ബാലു സ്വാഗതവും ഷെഫീഖ് പോരോഴി നന്ദിയും പറഞ്ഞു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

ഹുറൂബില്‍ കുടുങ്ങിയ റഫീഖിനെ കൊല്ലം ജില്ലാ ഒഐസിസിയുടെ സഹായത്താല്‍ നാട്ടിലെത്തിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക