Image

റിയാദില്‍ ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു

Published on 06 January, 2014
റിയാദില്‍ ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു
റിയാദ്: ന്യൂനപക്ഷ സംരക്ഷണം കോണ്‍ഗ്രസ് പാര്‍ടിയുടെ പ്രഖ്യാപിത നയമാണെന്നും മോഡി ഉയര്‍ത്തുന്ന ഭീഷണികളെ ചെറുക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തമാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി പ്രസ്താവിച്ചു. 

മെംബര്‍ഷിപ് കാമ്പയിനിന്റെ ഭാഗമായി ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമത്തെ ടെലഫോണില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം വെല്ലുവിളികള നേരിട്ടപ്പൊഴൊക്കെ ഇന്ത്യയിലെ ജനങ്ങള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൂടെ നിന്നിട്ടുണ്ട് എന്നതാണു ചരിത്രം. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്നു ഉറപ്പുണെ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് രഘു തളിയിലിന്റെ അധ്യക്ഷതയില്‍ നാഷണല്‍ കമ്മിറ്റി അംഗം മുഹമ്മദലി കൂടാളി ഉദ്ഘാടനം ചെയ്തു. കെപിസിസി. ന്യൂനപക്ഷ സെല്‍ സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം എം. അസൈനാര്‍ മുഖ്യ പ്രഭാഷണം നടത്തി. ടി.പി. മുഹമ്മദ്, ഹരികൃഷ്ണന്‍, സലിം കളക്കര, ജലീല്‍ ആലപ്പുഴ, മുഹമ്മദ് കുഞ്ഞി കൊറളായി, സജീഷ് കൂടാളി, സിനീഷ് തമ്പി, ലതീഷ് പിണറായി എന്നിവര്‍ പ്രസംഗിച്ചു. 

റിയാദിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് നാട്ടില്‍ ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ മാങ്കടവ് സ്വദേശി കെ.പി. മുഹമ്മദിന്റെ ചികിത്സക്കായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സമാഹരിച്ച അമ്പതിനായിരം 

രൂപയുടെ ചെക്ക് ചടങ്ങില്‍ രഘുനാഥ് പറശിനിക്കടവ് കൈമാറി. മൈലാഞ്ചി റിയാലിറ്റി ഷോയിലൂടെ റിയാദ് മലയാളികളുടെ അഭിമാനമായി മാറിയ സനൂഷ ഹനീഫിനും ഹിബ ബഷീറിനും ഒഐസിസിയുടെ ഉപഹാരം ടി.പി. മുഹമ്മദ്, ഷാജി പാനൂര്‍ എന്നിവര്‍ കൈമാറി. ഷെരിഫ് പഴയങ്ങാടി, വിനോദ് പയ്യന്നൂര്‍, ഹരീന്ദ്രന്‍, സത്യന്‍, സായി പ്രശാന്ത്, പ്രദീപ് അരയമ്പാടന്‍, ജോസഫ്, ക്ലിന്‍സന്‍ മാത്യു, മന്‍സൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഭിലാഷ് മാവിലായി സ്വാഗതവും ഹാഷിം പാപ്പിനിശേരി നന്ദിയും പറഞ്ഞു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

റിയാദില്‍ ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക