Image

നവോദയ കേന്ദ്ര കുടുംബവേദിയുടെ കീഴില്‍ വനിതാ വേദിയും ബാലവേദിയും രൂപീകരിച്ചു

Published on 06 January, 2014
നവോദയ കേന്ദ്ര കുടുംബവേദിയുടെ കീഴില്‍ വനിതാ വേദിയും ബാലവേദിയും രൂപീകരിച്ചു
ദമാം: നവോദയ സാംസ്‌കാരിക വേദി ഈസ്‌റ്റേണ്‍ പ്രോവിന്‍സ് കുടുംബവേദിയുടെ കേന്ദ്രകമ്മറ്റിയുടെ കീഴില്‍ വനിതാ വേദി, ബാലവേദിയുടേയും പ്രവര്‍ത്തനങ്ങള്‍ വിപുലപെടുത്തുന്നതിന് ഭാരവാഹികളെ തെരഞ്ഞെടുത്തു. 

സ്ത്രീകളുടെയും കുട്ടികളുടേയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനാവശ്യമായ സാഹചര്യവും വേദികള്‍ സൃഷ്ടിക്കുന്നതിനും അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, സ്വഭാവരൂപീകരണം മുതലായവയ്ക്ക് സഹായകരമാകുന്ന രീതിയില്‍ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കാനും ബാലവേദി പ്രവര്‍ത്തനത്തിലൂടെ നവോദയ ലക്ഷ്യമിടുന്നത്. കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കിഴക്കന്‍ പ്രവിശ്യയില്‍ ഏപ്രില്‍, മേയ് മാസത്തേടെ വിപുലമായ രീതിയില്‍ യുവജനോത്സവം സംഘടിപ്പിക്കുന്നതാണ്.

നവോദയ. കേന്ദ്ര വനിതാവേദി കണ്‍വീനര്‍ ഷൈസ അഷറഫ് (ദമാം), ജോയിന്റ് കണ്‍വീനര്‍മാരായി ഷാഹിന ഷാജി (അല്‍ഹസ), ഷിമ ശ്രീജിത്ത് (ഖത്തീഫ്) എന്നിവരും ലിബി ജെയിംസ് കണ്‍വീനറായും (ജുബൈല്‍), ജോയിന്റ് കണ്‍വീനര്‍മാരായി സുഷമ റെജികുമാര്‍ (ഖത്തീഫ്), സീന മനേഷ് (ദമാം) എന്നിവരും കേന്ദ്ര തലത്തില്‍ ബാലവേദിയുടെ ചുമതല നിര്‍വഹിക്കുന്നതാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

നവോദയ കേന്ദ്ര കുടുംബവേദിയുടെ കീഴില്‍ വനിതാ വേദിയും ബാലവേദിയും രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക