Image

കിടപ്പിലായ മുന്‍പ്രവാസിയുടെ ചികിത്സക്ക് നവോദയ സാമ്പത്തിക സഹായം നല്‍കി

Published on 06 January, 2014
കിടപ്പിലായ മുന്‍പ്രവാസിയുടെ ചികിത്സക്ക് നവോദയ സാമ്പത്തിക സഹായം നല്‍കി
റിയാദ്: സൗദിയിലെ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലെത്തിയശേഷം എന്നേയ്ക്കുമായി കിടപ്പിലായ തിരുവനന്തപുരം ജില്ലയിലെ കോട്ടുകാല്‍, പുന്നകുളം സ്വദേശി സുരേന്ദ്രന് (55) നവോദയ മലാസ് യൂണിറ്റ് 1,09,344 രൂപയുടെ ധനസഹായം നല്‍കും. 

റിയാദ് മലാസില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്ന സുരേന്ദ്രന്‍, തെങ്ങില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ് ഒരു കൈയും അരയ്ക്കു തഴെയും പൂര്‍ണമായും തളര്‍ന്ന് കിടിപ്പിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അപകടം സംഭവിച്ചത്. 

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും പൂര്‍ണമായും കിടക്കേണ്ട അവസ്ഥയിലാണ്. ബാങ്കില്‍ നിന്നും ഒമ്പതു ലക്ഷം രൂപയോളം ലോണെടുത്ത് നിര്‍മിച്ച വീടിന്റെ കടബാധ്യതയും 21 ഉം 23 ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഭാവിയും അനിശ്ചിതത്തിലായി. ഭര്‍ത്താവിന്റെ അവസ്ഥയോര്‍ത്ത് കണ്ണീര്‍ പൊഴിക്കാന്‍ മാത്രമേ ഭാര്യ പുഷ്പലതക്ക് കഴിയുന്നുള്ളൂ. 

26 വര്‍ഷം ഗള്‍ഫില്‍ നിന്നപ്പോള്‍ ലഭിച്ചിരുന്ന തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഇപ്പോള്‍ ദൈനംദിനം ചെലവുകള്‍ക്ക് മാത്രമല്ല, സുരേന്ദ്രന്റെ ചികിത്‌സക്കും കുട്ടികളുടെ പഠനത്തിനും മറ്റുള്ളവരുടെ കരുണയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഈ നിര്‍ധന കുടുംബം. ബാങ്ക് ലോണ്‍ തങ്ങളുടെ കിടപ്പാടം പോലും നഷ്ടപ്പെടുത്തുമെന്ന ഭീതിയിലുമാണ് കുടുംബം. 

ഈ മുന്‍പ്രവാസിയുടെ സങ്കടകരമായ അവസ്ഥയറിഞ്ഞാണ് ആ കുടുംബത്തെ കഴിയുംവിധം സഹായിക്കാനായി റിയാദ് നവോദയയുടെ മലാസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഒരു കുടുംബസഹായ കമ്മിറ്റിക്കു രൂപം നല്‍കിയതും ഈ തുക കണെ്ടത്തിയതും. നവോദയ യൂണിറ്റ് ഭാരവാഹികളായ ലത്തീഫ്, ഷൈജു എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കഴിഞ്ഞദിവസം മലാസില്‍ നടന്ന ചടങ്ങില്‍ തുക കുടുംബത്തിന് കൈമാറുന്നതിനായി 1,09,344 രൂപയുടെ ചെക്ക് മലാസ് യൂണിറ്റ് സെക്രട്ടറി ലത്തീഫ്, സംഘടനയുടെ ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ബാബുജിക്ക് കൈമാറി.

കിടപ്പിലായ മുന്‍പ്രവാസിയുടെ ചികിത്സക്ക് നവോദയ സാമ്പത്തിക സഹായം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക