Image

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍

Published on 07 January, 2014
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍
റിയാദ്: പ്രവാസ ലോകത്തുതന്നെ ആദ്യമായി ലോകസഭ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പര്‍ലെമെന്റ് മണ്ഡലം കണ്‍വന്‍ഷന് ബത്ത്ഹയിലെ സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്നു. ആസന്നമായ തെരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനും ഇന്ത്യ മഹാരാജ്യത്തിന്റെ മതേതര മൂല്യം കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും പിന്‍ഗാമിയായ നരേന്ദ്ര മോഡി അധികാരത്തില്‍ വരുന്നത് തടയേണ്ടത് മതേതര വിശ്വാസികളായ ഓരോ ഇന്ത്യക്കാരന്റെയും കടമയാണെന്നും യോഗം അഭിപ്രായപ്പെട്ടു. 

ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയും അതുവഴി ഇന്ത്യയിലെ നൂനപക്ഷങ്ങളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയില്‍ മുന്നോട്ടു പോകുന്ന ഫാസിസ്റ്റ് വര്‍ഗീയ ശക്തികളും ഗുജറാത്ത് കലാപത്തിലൂടെ ന്യൂനപക്ഷങ്ങളെ വംശ ഹത്യ നടത്താന്‍ നേതൃത്വം നല്‍കിയ നരേന്ദ്ര മോഡിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനുവേണ്ടി കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിനെ മുഴുവന്‍ ലോകസഭ സീറ്റുകളിലും വിജയിപ്പിക്കാന്‍ ഓരോ പ്രവര്‍ത്തകനും രംഗത്തിറങ്ങണമെന്നും അതുവഴി തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന ലക്ഷ്യത്തില്‍ എത്തിക്കുമെന്നും യോഗം അഭിപ്രായപെട്ടു. 

നരേന്ദ്ര മോഡിയെ അധികാരത്തിലെത്തിക്കാന്‍ വന്‍കിട മുതലാളിമാരും ഒരു വിഭാഗം മാധ്യമങ്ങളും ഒരു വശത്ത് പലതരത്തിലുള്ള പ്രചാരണങ്ങളും കള്ളകഥകളും മെനഞ്ഞെടുക്കുകയും അതുവഴി സത്യത്തെയും ചരിത്രത്തെയും വളച്ചൊടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നൂനപക്ഷങ്ങളുടെ നില നില്‍പ്പ് തന്നെ ചോദ്യം ചെയ്യപെടുന്ന ഈ തെരഞ്ഞെടുപ്പില്‍ എല്ലാ കാലത്തും ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ആശ്രയവും പ്രതീക്ഷയുമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും അത് നേതൃത്വം നല്‍കുന്ന യുപിഎയും അധികാരത്തിലെത്തിക്കാന്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും പ്രവാസികളായ നാം തുടക്കം കുറിക്കണമെന്നും നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു.

വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതുപക്ഷ പ്രസ്താനങ്ങള്‍ക്ക് ഒരു പ്രസക്തിയും ഇല്ലാത്ത തെരഞ്ഞെടുപ്പാണെന്നും നരേന്ദ്രമോടിയും ബിജെപിയും നയിക്കുന്ന ഫാസിസ്റ്റ് വര്‍ഗീയ ശക്തികളും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നയിക്കുന്ന മതേതര കക്ഷികളും നടക്കുന്ന ഈ പോരാട്ടത്തില്‍ ഇടതുപക്ഷത്തിനും യുപിഎ ഇതര പ്രാദേശിക കക്ഷികള്‍ക്കും വോട്ടു ചെയ്യുനതിലൂടെ മതേതര ചേരിയെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ സാധ്യമാകുകയുള്ളൂ എന്നും അതുകൊണ്ടുതന്നെ കേരളത്തിലെ യുഡിഎഫിനെ വിജയിപ്പിക്കുകയും അതിലൂടെ മതേതര ചേരിയെ ശക്തിപെടുത്താനാകുമെന്നും യോഗത്തില്‍ പ്രസംഗിച്ച നേതാക്കള്‍ ഓര്‍മപ്പെടുത്തി.

പൊന്നാനിയിലും മലപ്പുറത്തും ഉള്‍പ്പെടെ കേരളത്തിലെ മുഴുവന്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെയും വിജയത്തിനുവേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. അബ്ദുസമദ് കൊടിഞ്ഞിയുടെ അധ്യക്ഷതയില്‍ റിയാദ് കെഎംസിസി ട്രഷറര്‍ യു.പി മുസ്തഫ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ റിയാധുധീന്‍ ഫൈസി, റഫീക്ക് പറക്കല്‍, അര്‍ശുല്‍ അഹമദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

കെ.കെ കൊയാമു ഹാജി, മുഹമദ് അലി ഹാജി പാലക്കാട്, അബ്ദുറഹ്മാന്‍ പരുതൂര്‍ തൃത്താല തുടങ്ങിയവര്‍ സംബന്ധിച്ചു. അഷ്‌റഫ് കല്‍പകഞ്ചേരി, യുനുസ് സലിം താഴെകൊദ്, ഷുക്കൂര്‍ ഒവുങ്ങള്‍, അലി ഹസന്‍ മൈത്ര, ബഷീര്‍ വെട്ടം, മുജീബ് ഇരുമ്പുഴി, സാജിദ് മൂനിയൂര്‍, അഡ്വ. അനീര്‍ ബാബു, ഹാരിസ് തലപ്പില്‍, ഹമീദ് ക്ലാരി, ബഷീര്‍ ഇരുമ്പുഴി തുടങ്ങിയവര നേതൃത്വം നല്‍കി. ഷുഹൈബ് പനങ്ങര സ്വാഗതവും മൊയ്തീന്‍ കുട്ടി തെന്നല നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക