Image

ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് പുതിയ ഭാരവാഹികള്‍

Published on 07 January, 2014
ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് പുതിയ ഭാരവാഹികള്‍
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ 2014-15 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. അബ്ദുദുല്‍ അഹമദ് മദനി (പ്രസിഡന്റ്), അബ്ദുള്‍ അലി (ജനറല്‍ സെക്രട്ടറി), മുഹമ്മദ് അഷ്‌റഫ് മടിയാരി (ട്രഷറര്‍) എന്നിവരേയും വൈസ് പ്രസിഡന്റുമാരായി കെ.എന്‍ സുലൈമാന്‍ മദനി, മുനീര്‍ സലഫി, ടി.പി കുഞ്ഞുമഹമ്മദ് എന്നിവരേയും സെക്രട്ടറിമാരായി റഷീദ് അലി, ഷമീര്‍ വലിയവീട്ടില്‍, സന്‍ജബീല്‍ മിസ്‌രി എന്നിവരേയും ഉപദേശക സമിതി ചെയര്‍മാനായി അഡ്വ. ഇസ്മായില്‍ നന്മണ്ടയേയും ഉപദേശക സമിതി അംഗങ്ങളായി അബ്ദു റൗഫ് മദിനി, എന്‍.പി അബ്ദുറഹ് മാന്‍, മുസ്തഫ കല്‍പകഞ്ചേരി എന്നിവരേയും കണ്‍വീനറായി അഹ്മദ് അന്‍സാരിയേയും തെരഞ്ഞെടുത്തു.

പ്രവര്‍ത്തക സമിതി അംഗങ്ങളായി അബ്ദുള്‍ ലത്തീഫ് നല്ലളം, എം.എ അബ്ദുറസാഖ്, ബഷീര്‍ അന്‍വാരി, അബ്ദുള്‍ ലത്തീഫ് മാട്ടൂല്‍, അബ്ദുറഹ് മാന്‍ സലഫി, സിറാജ് ഇരിട്ടി, ജി.പി കുഞ്ഞാലിക്കുട്ടി, ഹുസൈന്‍ മുഹമ്മദ്, സുബൈര്‍ വക്‌റ, അബ്ദുള്ളക്കുട്ടി അരീക്കോട്, ഷൈജല്‍ ബാലുശേരി, മുഹമ്മദ് ശൗലി, റഷീദ് അറബിന്റകം, എന്‍ജി. സുലൈമാന്‍, അബ്ദുള്‍ വഹാബ് പി. ഇസെഡ്, എന്‍ജി. ശാഹുല്‍ ഹമീദ്, മുനീര്‍ മാട്ടൂല്‍ എന്നിവരെ തെരഞ്ഞെടുത്തു. 

മര്‍കസുദ അ്‌വയില്‍ നടന്ന തെരഞ്ഞെടുപ്പു യോഗത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ അഡ്വ. ഇസ്മായില്‍ നന്മണ്ട അധ്യക്ഷത വഹിച്ചു. ടി.എം കുഞ്ഞുമുഹമ്മദ്, എന്‍.പി അബ്ദുറഹ് മാന്‍ എന്നിവര്‍ റിട്ടേണിംഗ് ഓഫീസര്‍മാരായിരുന്നു. കെഎന്‍എം സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം അബൂബക്കര്‍ മദനി മരുത, ഐഎസ്എം വയനാട് ജില്ലാ സെക്രട്ടറി അബ്ദുള്‍ ജലീല്‍ മദനി, കെ.എന്‍ സുലൈമാന്‍ മദനി, സിറാജ് ഇരിട്ടി, റഷീദ് കണ്ണൂര്‍, അബ്ദുള്‍ അലി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: എം.കെ ആരിഫ്‌

ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക