Image

ചാവക്കാട് പ്രവാസി ഫോറത്തിന്റെ പുതുവത്സര കുടുംബസംഗമം ആവേശമായി

Published on 07 January, 2014
ചാവക്കാട് പ്രവാസി ഫോറത്തിന്റെ പുതുവത്സര കുടുംബസംഗമം ആവേശമായി
അജ്മാന്‍: യുഎഇയിലെ ചാവക്കാട് സ്വദേശികളുടെ കൂട്ടായ്മയായ ചാവക്കാട് പ്രവാസി ഫോറം പുതുവത്സരത്തോടനുബന്ധിച്ച് നടത്തിയ കുടുംബ സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സംഘടനയുടെ മ്യൂസിക്ക് ബാന്‍ഡ് ആയ വോയ്‌സ് ഓഫ് ചാവക്കാട് അവതരിപ്പിച്ച സംഗീത വിരുന്ന്,ആര്‍ട്‌സ് വിഭാഗം അവതരിപ്പിച്ച പ്രവാസികളുടെ കഥ പറഞ 'സ്വപ്നങ്ങളുടെ തടവുകാര്‍' എന്ന നാടകവും സദസ്യരുടെ പ്രശംസ പിടിച്ചു പറ്റി.

കപ്പിള്‍സ് ഫണ്‍ ഗെയിമില്‍ ഫസീര്‍, നസ്ല ഫസീര്‍, ബാച്ചിലേഴ്‌സ് ഫണ്‍ ഗയിമില്‍ ഫജാസ് എന്നിവര്‍ ഒന്നാം സ്ഥാനക്കാരായി. കുട്ടികളുടെ കലാവിഭാഗത്തില്‍ വിവിധ പരിപാടികളില്‍ വിജയികളായ ജനിയ ജയചന്ദ്രന്‍, അല്‍ റാഷി, റിയ നാസര്‍, അനഖ അശോക് കുമാര്‍, സരിക ശിശുപാല്‍, ഗൗരി രാജ്, ലിലി, പാര്‍വതി, ഷഹല, സാദിയ എന്നിവര്‍ക്ക് എഴുത്തുകാരന്‍ ലത്തീഫ് മമ്മിയൂര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

ചടങ്ങില്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ദുബായ് പോലീസിന്റെ അവാര്‍ഡ് നേടിയ ചാരിറ്റി കണ്‍വീനര്‍ ഫാറൂഖ് അമ്പലത്ത് വീട്ടിലിന് പുരസ്‌കാരം നല്‍കി ആദരിച്ചു.

പ്രവാസിഫോറം ഔദ്യോഗിക വെബ്‌സൈറ്റ് സംഘടനയുടെ റാസല്‍ ഖൈമ പ്രതിനിധി ഡോ. എ.കെ.നാസര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള മെഗാ നറുക്കെടുപ്പില്‍ ഫുജൈറയില്‍ നിന്നുള്ള ഹിഷാം അബ്ദുള്‍ ഖാദര്‍ വിജയിയായി.

കണ്‍വീനര്‍മാരായ ഷാജി അച്ചുതന്‍, കെ.സി. ഉസ്മാന്‍, ജയന്‍ ആലുങ്ങ, സാലി മുഹമ്മദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

കുടുംബസംഗമം എഴുത്തുകാരന്‍ പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കമാല്‍ കാസിം, ഒഎസ്എ റഷീദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഷംസുദ്ദീന്‍ രായം മരക്കാര്‍ സ്വാഗതവും സന്തോഷ് നന്ദിയും പറഞു.

റിപ്പോര്‍ട്ട്: ഒ.എസ്.എ റഷീദ്

ചാവക്കാട് പ്രവാസി ഫോറത്തിന്റെ പുതുവത്സര കുടുംബസംഗമം ആവേശമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക