Image

റിയ കുടുംബസംഗമം സംഘടിപ്പിച്ചു

Published on 07 January, 2014
റിയ കുടുംബസംഗമം സംഘടിപ്പിച്ചു
റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) പുതുവല്‍സര പിറവിയോടനുബന്ധിച്ചു നടത്തിയ കുടുംബ കുട്ടായ്മയായ 'റിയ വിന്റര്‍ ഫെസ്റ്റ്- 2014' ജനുവരി മൂന്നിന് (വെള്ളി) വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ എക്‌സിറ്റ് 18 ലെ നൂര്‍-അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 10 വരെ നടന്ന വിവിധ കലാപരിപാടികള്‍ കണ്ടാസ്വദിക്കാന്‍ അംഗങ്ങളും റിയാദിലെ മറ്റു പ്രവാസി സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. പ്രസിഡന്റ് ക്ലീറ്റസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ റിയാദിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളുടെ സാന്നിധ്യം സജീവമായിരുന്നു. 

സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച റിയ ഉപദേശക സമിതി അംഗം ബാലചന്ദ്രന്‍ റിയയുടെ കഴിഞ്ഞ 13 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ റിയാദിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നന്മക്കായി ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ കഴിഞ്ഞതായി ഓര്‍മിപ്പിച്ചു. അതോടൊപ്പം റിയാദിലുള്ള ഇന്ത്യന്‍ സമൂഹത്തിലെ കഴിവുള്ള കലാകാരന്മാരെ കണെ്ടത്താനും അവരെ പ്രോല്‍സാഹിപ്പിക്കാനും ഇത്തരം കുടുംബ കൂട്ടായ്മകള്‍ കൊണ്ടു സാധിച്ചിട്ടുണെ്ടന്നും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

റിയ കുടുംബസംഗമം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക