Image

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നറുക്കെടുപ്പില്‍ വിജയിച്ച മലയാളിക്ക് രണ്ട് ആഡംബര കാറുകളും 16 ലക്ഷവും

Published on 07 January, 2014
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നറുക്കെടുപ്പില്‍ വിജയിച്ച മലയാളിക്ക് രണ്ട് ആഡംബര കാറുകളും 16 ലക്ഷവും
ദുബായ്: പുതുവര്‍ഷത്തില്‍ തന്നെ തേടിവന്ന ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് മലയാളിയായ ഫസല്‍. കഴിഞ്ഞ പത്തു വര്‍ഷമായി മുടങ്ങാതെ നടത്തിയ ഭാഗ്യ പരീക്ഷണത്തിന് ഒടുവില്‍ ഫസലിനെത്തേടി ഭാഗ്യമെത്തിയിരിക്കുന്നു. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന മെഗാ നറുക്കെടുപ്പിലാണ് ഫസലിന് ഭാഗ്യവര്‍ഷം. രണ്ട് ആഡംബര കാറുകളും 1 ലക്ഷം ദിര്‍ഹവുമാണ് ഫസലുദ്ദീന്‍ കുട്ടിപ്പാലക്കല്‍ എന്ന തയ്യല്‍ക്കാരനെ തേടിയെത്തിയത്.

ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പിലാണ് ഫസലിനെ ഭാഗ്യം തുണച്ചത്. മൂന്നു ദിവസം മുന്‍പു ജനിച്ച കുഞ്ഞാണ് തനിക്ക് ഭാഗ്യം കൊണ്ടു വന്നതെന്നാണ് സഫല്‍ പറയുന്നത്. ഇന്‍ഫിനിറ്റിയുടെ മുന്തിയ മോഡലുകളായ ക്യുഎക്‌സ് 60, ജി 25 എന്നീ കാറുകളാണ് ഫസലിനു ലഭിച്ചത്. കൂടാതെ 1 ലക്ഷം ദിര്‍ഹവും (16.9 ലക്ഷം) ലഭിക്കും.

10 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഫസല്‍ ദുബായിലെത്തുന്നത്. അന്നു മുതല്‍ സുഹൃത്തുക്കളുമായിച്ചേര്‍ന്ന് ടിക്കറ്റെടുക്കല്‍ മുടക്കിയിട്ടില്ല. എന്നാല്‍ ഇത്തവണ തനിച്ചാണ് ടിക്കറ്റെടുത്തത്. ഇത്തവണ ഭാഗ്യം തനിക്കനുകൂലമായിരിക്കുമെന്ന് നേരത്തേ തോന്നിയിരുന്നെന്ന് ഫസല്‍ പറയുന്നു. കഷ്ടപ്പെടുന്ന സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പണം ചെലവിടാനാണ് ഫസല്‍ ആഗ്രഹിക്കുന്നത്. വീടുപണിക്കായും തുക ചെലവഴിക്കും.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നറുക്കെടുപ്പില്‍ വിജയിച്ച മലയാളിക്ക് രണ്ട് ആഡംബര കാറുകളും 16 ലക്ഷവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക