Image

ഡിട്രോയിറ്റ്‌ യൂണിറ്റില്‍നിന്നും ക്‌നാനായ കണ്‍വന്‍ഷന്‌ വന്‍ പങ്കാളിത്തം

സൈമണ്‍ മുട്ടത്തില്‍ Published on 07 January, 2014
ഡിട്രോയിറ്റ്‌ യൂണിറ്റില്‍നിന്നും ക്‌നാനായ കണ്‍വന്‍ഷന്‌ വന്‍ പങ്കാളിത്തം
ഡിട്രോയിറ്റ്‌: ക്‌നാനായ കാത്തലിക്‌ സൊസൈറ്റി ഓഫ്‌ ഡിട്രോയിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 21-ാം തീയതി ശനിയാഴ്‌ച ക്രിസ്‌തുമസ്‌ ആഘോഷവും പൊതുയോഗത്തിനോടുമനുബന്ധിച്ച്‌ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ കിക്കോഫ്‌ നടത്തപ്പെട്ടു. ജൂലൈ 3 മുതല്‍ 6 വരെ ചിക്കാഗോയിലെ പ്രശസ്‌തമായ മക്കോര്‍മിക്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച്‌ നടക്കുന്ന കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ഡിട്രോയിറ്റില്‍നിന്നും ആവേശകരമായ പിന്തുണയാണ്‌ ലഭിച്ചിരിക്കുന്നത്‌. ക്രിസ്‌തുമസ്‌ ആഘോഷങ്ങള്‍ക്കും കണ്‍വന്‍ഷന്‍ കിക്കോഫിനും ഡിട്രോയിറ്റ്‌- വിന്‍ഡ്‌സര്‍ ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ്‌ ജൂബി ചക്കുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു.

ക്‌നാനായ സമുദായത്തിന്റെയും സംഘടനകളുടെയും ശാക്തീകരണം ഉറപ്പിക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്‍ ഊജ്ജ്വലവിജയമാക്കേണ്ടത്‌ വടക്കേ അമേരിക്കയിലെ ഓരോ ക്‌നാനായക്കാരന്റയും ഉത്തരവാദിത്വമാണെന്ന്‌ പ്രസിഡന്റ്‌ പറയുകയുണ്ടായി. ജനുവരി 15 ന്‌ മുമ്പായി $1099 നിരക്കില്‍ കണ്‍വന്‍ഷന്‌ രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസരം എല്ലാവരും വിനിയോഗിക്കണമെന്ന്‌ ജൂബി ചക്കുങ്കല്‍ അഭ്യര്‍ത്ഥിച്ചു. കെ.സി.സി.എന്‍.എ. സെക്രട്ടറി ആന്റോ കണ്ടോത്ത്‌ ക്‌നാനായ കണ്‍വന്‍ഷന്റെ ആകര്‍ഷണീയതയും ഇത്തവണത്തെ പുതുമകളും വിശദീകരിക്കുകയും ഡിട്രോയിറ്റ്‌ യൂണീറ്റില്‍നിന്നും കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ഇത്തവണ വളരെയധികം കുടുംബങ്ങള്‍ തയ്യാറായി മുന്നോട്ടുവന്നത്‌ ക്‌നാനായ സമുദായത്തോടുള്ള സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും, ക്‌നാനായ കണ്‍വന്‍ഷന്റെ ഉജ്ജ്വലവിജയമാണ്‌ ഇത്‌ സൂചിപ്പിക്കുന്നതെന്നും ആന്റോ കണ്ടോത്ത്‌ പറയുകയുണ്ടായി. കണ്‍വന്‍ഷന്റെ ഗ്രാന്റ്‌ സ്‌പോണ്‍സേഴ്‌സായി സാബു & ജൂഡി കോട്ടൂരില്‍നിന്നും കെ.സി.സി.എന്‍.എ. സെക്രട്ടറി ആന്റോ കണ്ടോത്ത്‌ രജിസ്‌ട്രേഷന്‍ ഫീസ്‌ സ്വീകരിച്ച്‌ കണ്‍വന്‍ഷന്‍ കിക്കോഫ്‌ ഉദ്‌ഘാടനം ചെയ്‌തു.

ക്രിസ്‌തുമസ്‌ ആഘോഷങ്ങളോടും കണ്‍വന്‍ഷന്‍ കിക്കോഫിനോടുമനുബന്ധിച്ച്‌ ക്രിസ്‌തുമസ്‌ കരോളും സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. പരിപാടികള്‍ക്ക്‌ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ ജൂബി ചക്കുങ്കല്‍, റ്റോംസ്‌ മാത്യു കിഴക്കേകാട്ടില്‍, ജോസഫ്‌ തെക്കേല്‍, തോമസ്‌ സിറിയക്‌ പൊക്കന്താനം, ഷാജന്‍ തോമസ്‌ മുകളേല്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
ഡിട്രോയിറ്റ്‌ യൂണിറ്റില്‍നിന്നും ക്‌നാനായ കണ്‍വന്‍ഷന്‌ വന്‍ പങ്കാളിത്തം
ഡിട്രോയിറ്റ്‌ യൂണിറ്റില്‍നിന്നും ക്‌നാനായ കണ്‍വന്‍ഷന്‌ വന്‍ പങ്കാളിത്തം
ഡിട്രോയിറ്റ്‌ യൂണിറ്റില്‍നിന്നും ക്‌നാനായ കണ്‍വന്‍ഷന്‌ വന്‍ പങ്കാളിത്തം
ഡിട്രോയിറ്റ്‌ യൂണിറ്റില്‍നിന്നും ക്‌നാനായ കണ്‍വന്‍ഷന്‌ വന്‍ പങ്കാളിത്തം
ഡിട്രോയിറ്റ്‌ യൂണിറ്റില്‍നിന്നും ക്‌നാനായ കണ്‍വന്‍ഷന്‌ വന്‍ പങ്കാളിത്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക