Image

നവസാഹിതി 2013 വായനാമത്സരം ഫലം പ്രഖ്യാപിച്ചു

Published on 08 January, 2014
നവസാഹിതി 2013 വായനാമത്സരം ഫലം പ്രഖ്യാപിച്ചു
അല്‍ഹസ: നവോദയ സാംസ്‌കാരികവേദി അല്‍ഹസ ഏരിയ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന നവസാഹിതി 2013 വായനമല്‍സര വിജയികളെ പ്രഖ്യാപിച്ചു. 

മുതിര്‍ന്നവര്‍ക്കുള്ള മഞ്ഞ്, മതിലുകള്‍ എന്നീ പുസ്തകങ്ങളെ അധികരിച്ച് നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം രശ്മി അനില്‍, രണ്ടാം സ്ഥാനം സുസ്മിത വേണുഗോപാല്‍, മൂന്നാം സ്ഥാനം ബീന ബിജു എന്നിവര്‍ കരസ്ഥമാക്കി. സീനിയര്‍ കുട്ടികള്‍ക്കായി നടന്ന ബല്യകാലസഖി, ആന്‍ ഫ്രാങ്കിന്റെ അവസാനനാളുകള്‍ എന്നീ പുസ്തകങ്ങളില്‍ ഒന്നാം സ്ഥാനം ശ്രീലക്ഷ്മി എം.എ, രണ്ടാം സ്ഥാനം സുമയ്യ ഷാജി, മൂന്നാം സ്ഥാനം എമിലി വര്‍ഗീസ് എന്നിവരും ജൂനിയര്‍ കുട്ടികള്‍ക്കായുള്ള തെന്നാലി രാമന്‍ കഥകള്‍, മാലി കഥകള്‍ എന്നീ പുസ്തകങ്ങളില്‍ അഞ്ജന അജയന്‍ ഒന്നാം സ്ഥാനവും അനഘ അനില്‍ രണ്ടാം സ്ഥാനവും അന്‍സാ അനില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സബ് ജൂണിയര്‍ കുട്ടികള്‍ക്കായി നടന്ന അത്താഴക്കുന്നിലെ അപ്പൂപ്പന്‍ താടികള്‍ എന്ന പുസ്തകത്തില്‍ ഒന്നാം സ്ഥാനം അക്ഷയ് കൃഷ്ണ, രണ്ടാം സ്ഥാനം ആര്‍ദ്ര സുനില്‍ നായര്‍, മിന്‍ഹ എന്നിവരും മൂന്നാം സ്ഥാനം നോയല്‍ സാം, സഫ്വാന്‍ യാസീന്‍, സല്‍മാന്‍ ഹബീബ് എന്നിവരും കരസ്ഥമാക്കി. 

വെള്ളിയാഴ്ച ഹുഫൂഫില്‍ നടന്ന സമ്മാനദാനച്ചടങ്ങ് നവോദയ കേന്ദ്ര രക്ഷാധികാരി പ്രഭാകരന്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ വൈ: വി മോഹനന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി പ്രസിഡന്റ് സിദ്ദിക്ക് കല്ലായി വൈസ് പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ, ഏരിയ ആക്ടിംഗ് സെക്രട്ടറി പി.വി രാജു, കുടുംബവേദി സെക്രട്ടറി ഹസന്‍ ഷാജി, കേന്ദ്രകമ്മിറ്റി അംഗം സലിം മണാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഏരിയ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ കെ. ശ്രീകുമാര്‍ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം എന്‍.വി മജീദ് നന്ദിയും പറഞ്ഞു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

നവസാഹിതി 2013 വായനാമത്സരം ഫലം പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക