Image

കെകെസിഎ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളും വാര്‍ഷിക സമ്മേളനവും സംഘടിപ്പിച്ചു

Published on 08 January, 2014
കെകെസിഎ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളും വാര്‍ഷിക സമ്മേളനവും സംഘടിപ്പിച്ചു
കുവൈറ്റ്: കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളും വാര്‍ഷിക സമ്മേളനവും സംയുക്തമായി ഖൈത്താന്‍ ഇന്ത്യന്‍ കമ്യുണിറ്റി സ്‌കൂളില്‍ വര്‍ണാഭമായി ആഘോഷിച്ചു. 

കുവൈറ്റിലെ ഏഴു കൂടാരയോഗങ്ങളില്‍ നിന്നുള്ള ഗായകരുടെ ക്രിസ്മസ് ഗാനാലാപനത്തോടുകൂടി പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ കെകെസിഎ പ്രസിഡന്റ് ജോണ്‍സണ്‍ വട്ടകോട്ടയില്‍ അധ്യക്ഷത വഹിച്ചു. റവ. ഫാ. ആന്റണി ചെത്തിപ്പുഴ മുഖ്യാഥിതി ആയിരുന്നു. ഫാ. പ്രകാശ് തോമസ് ഒഎഫ്എം ക്രിസ്മസ് സന്ദേശം നല്‍കി. സെമി ചവറാട്ട്, ആല്‍ബിന്‍ സാബു, ജോസുകുട്ടി പുത്തന്‍തറ എന്നിവര്‍ പ്രസംഗിച്ചു. സിജോ വലിയപറമ്പില്‍, റെജി അഴകേടം, ടോമി പ്രാലടിയില്‍ എന്നിവര്‍ വിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. പ്രിയ തോമസ് മുല്ലപ്പള്ളി പരിപാടിയുടെ അവതാരകയായിരുന്നു. തുടര്‍ന്ന് കലാ സന്ധ്യക്ക് തിരി തെളിഞ്ഞു. കുട്ടികളും മുതിര്‍ന്നവരും വിവിധ പരിപാടികളുമായി വേദിയില്‍ നിറഞ്ഞാടിയതോടെ കലാപരിപാടികള്‍ ഏവര്‍ക്കും ഹൃദ്യമായ അനുഭവമായി. പരിപാടിയോടനുബന്ധിച്ച് കുവൈറ്റിലെ ക്‌നാനായ അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ശിങ്കാരിമേളത്തിന്റെ അരങ്ങേറ്റം നടന്നു. ശിങ്കാരിമേളം കാണികള്‍ക്ക് നവ്യാനുഭവമായി.

800 ല്‍ പരം അംഗങ്ങള്‍ പങ്കെടുത്ത ജനറല്‍ ബോഡി യോഗത്തില്‍ 2014 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. 

പുതിയ ഭാരവാഹികളായി ടോമി പ്രാലടി (പ്രസിഡന്റ്), ഷിന്‍സന്‍ ഓലികുന്നേല്‍ (ജനറല്‍ സെക്രട്ടറി), റെനി ഏബ്രഹാം (ട്രഷറര്‍), മത്തച്ചന്‍ കപ്പുകാലായില്‍ മുഖ്യ വരണാധികാരി ആയിരുന്നു. വിവിധ ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവരെ ചടങ്ങില്‍ ആദരിച്ചു. കുവൈറ്റിലെ പുതുമുഘ ഗായകന്‍ രെമ്‌സി പെരിക്കല്ലൂരിന്റെ നേതൃത്വത്തില്‍ ഗാനമേളയും നടന്നു.

കെകെസിഎ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളും വാര്‍ഷിക സമ്മേളനവും സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക