Image

ഖത്തറില്‍ ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു

Published on 08 January, 2014
ഖത്തറില്‍ ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു
ദോഹ: ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (ഒപിഎക്യു) സാംസ്‌കാരിക സംഘടന നാലാമത് വാര്‍ഷികം ആഘോഷിച്ചു. 

ജനുവരി മൂന്നിന് (വെള്ളി) ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ അശോക ഹാളില്‍ ചേര്‍ന്ന വാര്‍ഷിക ആഘോഷം സിനിമാതാരം അശോകന്‍, മുഖ്യരക്ഷാധികാരി കെ.കെ. സുധാകരന്‍, പ്രസിഡന്റ് സി.കെ ആനന്ദന്‍, ജനറല്‍ സെക്രട്ടറി മാളിയേക്കല്‍ സത്താര്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. തൂടര്‍ന്നു നടന്ന സമ്മേളനം സിനിമാതാരം അശോകന്‍ ഉദ്ഘാടനം ചെയ്തു. 2013 ല്‍ സിബിഎസ്ഇ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രശസ്ത സിനിമാതാരം സീനത്ത് ഏര്‍പ്പെടുത്തിയ മെരിറ്റ് അവാര്‍ഡ് അഹമ്മദ് ഷാജഹാന്‍ (12), ഷാഹിന സലിം (12), പൂജ അജീഷ് (10), ഐശ്വര്യ പ്രദീപ് (10), സാജിദ സലിം (10) എന്നീ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും എക്‌സലന്‍സ് അവാര്‍ഡും സീനത്ത് സമ്മാനിച്ചു.

സംഘടനയുടെ രൂപീകരിച്ച ംംം.ീുമൂ.ശി എന്ന വെബ്‌സൈറ്റിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം കെ.കെ സുധാകരന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ സി.കെ. ആനന്ദന്‍, മാളിയേക്കല്‍ സത്താര്‍, കലാ എന്നിവര്‍ സിനിമാതാരങ്ങളായ അശോകന്‍, സീനത്ത്, കെ.കെ സുധാകരന്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

ആഘോഷപരിപാടികളുടെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികള്‍, ഡാന്‍സ്, പാട്ടുകള്‍, ഒപ്പന, മ്യൂസിക് എന്നിവ നടന്നു. 

അഞ്ഞൂറ് അംഗങ്ങളുമായി 2010 ല്‍ ദോഹ ഇന്ത്യന്‍ എംബസിയില്‍ രൂപീകരിച്ച സംഘടനയാണ് ഒപിഎക്യു. കേരളത്തിലെ അഞ്ചു താലൂക്കുകളായ കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍, അടൂര്‍ എന്നിവിടങ്ങളിലെ പ്രവാസികളാണ് സംഘടനയിലുള്ളത്.

ഖത്തറില്‍ ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക