Image

വിന്റ0ര്‍ ഫെസ്റ്റ് 2014 "

Published on 09 January, 2014
വിന്റ0ര്‍ ഫെസ്റ്റ് 2014 "
ദുബായ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി) ദുബായ് പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങള്‍ 'വിന്റര്‍ ഫെസ്റ്റ്2014' എന്ന പേരില്‍ റാസല്‍ഖൈമ ആര്‍.വി. റിലാക്‌സ് ക്യാമ്പിംഗില്‍ ജനുവരി പത്ത് വെള്ളിയാഴ്ച വൈകിട്ട് നാലു മുതല്‍ പത്തുവരെ നടക്കും. പതിനാലു ലോക ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കുന ചാള്‍സ് ആന്റണി മുഖ്യ ആകര്‍ഷകമാകും.

ക്രിസ്മസ് കരോള്‍, ശിങ്കാരിമേളം, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികള്‍ ഡബ്ല്യുഎംസി വനിതാ വിഭാഗം ഒരുക്കുന്ന കുടുംബശ്രീ മോഡല്‍ തട്ടുകടയും ഉണ്ടാകും. ഗിന്നസ്ബുക്ക് റെക്കോര്‍ഡ് ജേതാക്കളായ മാധ്യമ പ്രവര്‍ത്തകരായ മിഥുന്‍, സിന്ധു എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഡബ്ല്യുഎംസി മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ കെ.ജലാലുദീന്‍, ജനറല്‍ സെക്രട്ടറി സി.യു.മത്തായി, ഡബ്ല്യുഎംസി ദുബായ് പ്രോവിന്‍സ് പ്രസിഡന്റ് ഡോ.ജോര്‍ജ് കളിയാടാന്‍, ട്രഷറര്‍ ബെഞ്ചമിന്‍ സെബാസ്റ്റ്യന്‍, എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ ചാള്‍സ് പോള്‍ (0552230792), സി.യു. മത്തായി (0559957664) എന്നിവരെ ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക