Image

'കാഫ് 2014': ബയെണ്‍ മ്യുണിക് ജേതാക്കള്‍

Published on 09 January, 2014
'കാഫ് 2014': ബയെണ്‍ മ്യുണിക് ജേതാക്കള്‍
മക്ക: സ്റ്റുഡന്റ്‌സ് ഇന്ത്യ മക്ക സംഘടിപ്പിച്ച 'കാഫ് 2014' ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബയെണ്‍ മ്യുണിക് ജേതാക്കളായി. കളിയുടെ അവസാന പകുതിയില്‍ അലൂഫ് നേടിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബാഴ്‌സലോണയെ പരാജയപ്പെടുതിയത്. 

കളിയിലുടനീളം ചടുലമായ നീക്കങ്ങളിലൂടെയും കൃത്യമായ ഷോര്‍ട്ടുകളിയിലൂടെയും കാണികളുടെ മനം കവര്‍ന്ന സഹല്‍ വഹാബിനെ ടൂര്‍ണമെന്റിലെ മികച്ചതാരമായി തെരഞ്ഞെടുത്തു. ടോപ്പ് സ്‌കോറര്‍ അലൂഫും മികച്ച ഗോളി ആയി ജാസറിനേയും തെരഞ്ഞെടുത്തു. സമ്മാനവിതരണം തനിമ ആക്റ്റിംഗ് പ്രസിഡന്റ് അബ്ദുള്‍ സലാം പാലക്കാട്, ഇസഹാക്ക്, അബ്ദുള്‍ ഹക്കിം, ആദില്‍ എന്നിവര്‍ നിര്‍വഹിച്ചു. ടൂര്‍ണമെന്റ് കണ്‍വീനര്‍ ഫായിസ്, സാബിത്ത് മഞ്ചേരി അഷ്‌റഫ് ഉത്തയ്ബ, മനാഫ് ഷറഫുദ്ദീന്‍ അന്‍ഷിദ്, ഷാഹിന്‍, മര്‍വാന്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍

'കാഫ് 2014': ബയെണ്‍ മ്യുണിക് ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക