Image

കല കുവൈറ്റ് വാര്‍ഷികാഘോഷ സമാപനം ജനുവരി 10ന്

Published on 09 January, 2014
കല കുവൈറ്റ് വാര്‍ഷികാഘോഷ സമാപനം ജനുവരി 10ന്
കുവൈറ്റ്: കുവൈറ്റ് പ്രവാസ ഭൂമിയില്‍ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെയും സാമൂഹ്യ ഇടപെടലിന്റയും മാതൃകയായി മാറിയ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (കല കുവൈറ്റ്) മുപ്പത്തിയഞ്ചാമത് വാര്‍ഷികാഘോഷങ്ങളുടെ സമാപനം ജനുവരി പത്തിന് (വെള്ളി) വൈകുന്നേരം 4.30 മുതല്‍ വിവിധ പരിപാടികളോടെ അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. 

വൈകുന്നേരം 5.30 നു ആരംഭിക്കുന്ന പൊതു സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി കല കുവൈറ്റ് പ്രവര്‍ത്തകര്‍ ഒരുക്കുന്ന ഗാനാലാപനം, നാടന്‍പാട്ട് അവതരണം, സഘ നൃത്തം, കവിതാലാപനം തുടങ്ങിയവ അരങ്ങേറും. സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീയറിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. കലയുടെ 35 വര്‍ഷത്തെ ചരിത്രം പരിചയപ്പെടുത്തുന്ന ഡിജിറ്റല്‍ ഫോട്ടോ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ കുവൈറ്റിലെ സാമൂഹ്യ, സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖരും അതിഥികളായി പങ്കെടുക്കും. അബാസിയ ഹൈഡന്‍ ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ കല കുവൈറ്റിന്റെ ഭാരവാഹികളായ ടി.വി.ഹിക്മത്ത്, ജെ.സജി, എന്‍.ആര്‍ രജീഷ്, സജി തോമസ് മാത്യു, സ്‌കറിയ ജോണ്‍, ദിലിപ് നടേരി തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 67765810, 99122984, 97458105.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

കല കുവൈറ്റ് വാര്‍ഷികാഘോഷ സമാപനം ജനുവരി 10ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക