Image

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ഉല്‍ഘാടനം ചെയ്തു.

പി.പി.ചെറിയാന്‍ Published on 11 January, 2014
നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ഉല്‍ഘാടനം ചെയ്തു.
ന്യൂയോര്‍ക്ക് : 760 അടി ഉയരവും, 68 നിലകളും, 639 മുറികളുമുള്ള നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ സമുച്ചയം ന്യൂയോര്‍ക്കില്‍ ജനുവരി 7ന് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.

മാരിയറ്റ് ഹോട്ടല്‍ ശൃംഖലയില്‍പെട്ട ഈ ഹോട്ടല്‍ ടൈം സ്‌ക്വയറിലുള്ള ബ്രോഡ് വേയിലാണ് സ്ഥിതി ചെയ്യുന്നത്.

ഒരു രാത്രി താമസിക്കുന്നതിന് 300 മുതല്‍ 350 ഡോളറാണ് വാടക നല്‍കേണ്ടത്. ന്യൂയോര്‍ക്കില്‍ വര്‍ദ്ധിച്ചു വരുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഇത്രയും മനോഹരമായ ഹോട്ടല്‍ നിര്‍മ്മിച്ചതെന്ന് മാരിയറ്റ് സ്‌പോക്ക് വുമണ്‍ നീന ഹെരേര പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 54.3 മില്യണ്‍ ടൂറിസ്റ്റുകളാണ് ന്യൂയോര്‍ക്ക് സന്ദര്‍ശിച്ചതെന്ന് സ്ഥാനം ഒഴിഞ്ഞ മുന്‍ മേയര്‍ മൈക്കിള്‍ ബ്‌ളൂംബര്‍ഗ് പറഞ്ഞു.

അമേരിക്കയില്‍ നൂറില്‍പരം ഹോട്ടലുകളുള്ള മാരിയറ്റ് ഹോട്ടലുകളില്‍ രണ്ടാമത്തേത് ഡിട്രോയ്റ്റ് ഓള്‍ഡ് റിണൈയ്‌സന്‍സ് ഡെന്റ്റ്റിലുള്ളതാണ്.

ന്യൂയോര്‍ക്കില്‍ ഈ വര്‍ഷം(2014) 15 മില്യണിലധികം വിനോദ സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് മുന്‍ മേയര്‍ ബ്‌ളൂംബര്‍ഗ് പറഞ്ഞു.


നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ഉല്‍ഘാടനം ചെയ്തു.
Tallest Hotel
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക