Image

അമേരിക്കയില്‍ ഒബാമയേക്കാള്‍ ആരാധ്യന്‍ ബില്‍ ഗേറ്റ്‌സ്

Published on 13 January, 2014
അമേരിക്കയില്‍ ഒബാമയേക്കാള്‍ ആരാധ്യന്‍ ബില്‍ ഗേറ്റ്‌സ്
ലണ്ടന്‍: ടൈം മാഗസിന്‍ പുറത്തുവിട്ട ലോകം ആരാധിക്കുന്ന 30 പേരുടെ പട്ടികയില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ഒന്നാമത്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഗേറ്റ്‌സ് ലോക ആരാധ്യപുരുഷരില്‍ ഒന്നാമതെത്തിയത്. അമേരിക്കയില്‍ രണ്ടാം സ്ഥാനത്തായെങ്കിലും ഇന്ത്യയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പിന്നില്‍ രണ്ടാം സ്ഥാനം നേടിയെന്നതില്‍ ഒബാമയ്ക്ക് അഭിമാനിക്കാം. പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തെത്തിയതാകട്ടെ ബറാക് ഒബാമയും.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ് പട്ടികയില്‍ ഒന്നാമത്. ടൈമിനുവേണ്ടി ഥീൗഏീ് ആണ് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, അമേരിക്ക, ഓസ്‌ട്രേലിയ പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ഇന്ത്യ, ചൈന, ഈജിപ്ത്, നൈജീരിയ, ബ്രസീല്‍ എന്നീ 13 രാജ്യങ്ങളിലെ 14,000 പേരെ പങ്കെടുപ്പിച്ച് സര്‍വെ നടത്തിയത്. സച്ചിനുള്‍പ്പെടെ ആദ്യ പത്തില്‍ നാലു ഇന്ത്യക്കാര്‍ കൂടിയുണ്ട്. 

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി(7), ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍(9), മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം(10) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യക്കാര്‍. മുപ്പതുപേരുടെ പട്ടികയില്‍ ഇവര്‍ക്കുപുറമെ അന്നാ ഹസാരെ(4), ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍(18), രത്തന്‍ ടാറ്റ(30) എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. സച്ചിനും മെസിയ്ക്കും പുറമെ പാക് ക്രിക്കറ്റ് ടീം മുന്‍ നായകനും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്‍(12),യുഎസ് ബാസ്‌കറ്റ് ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദാന്‍(21), പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(22) എന്നിവരാണ് ലോകാരാധ്യരുടെ പട്ടികയില്‍ ഇടം നേടിയ മറ്റു കായിക താരങ്ങള്‍.
അമേരിക്കയില്‍ ഒബാമയേക്കാള്‍ ആരാധ്യന്‍ ബില്‍ ഗേറ്റ്‌സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക