Image

ദേവയാനി ഖൊബ്രാഗഡെ ജന്മനാട്ടിലെത്തി; തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പിതാവ്

Published on 14 January, 2014
ദേവയാനി ഖൊബ്രാഗഡെ ജന്മനാട്ടിലെത്തി; തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പിതാവ്
മുംബൈ: വിസ തട്ടിപ്പ് കേസില്‍ അമേരിക്ക കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ നയതന്ത്രപ്രതിനിധി ചൊവ്വാഴ്ച ജന്മനാടായ മുംബൈയിലെത്തി. വിമാനത്താവളത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേവയാനിയെ സ്വീകരിച്ചു. തനിക്ക് രാജ്യം നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്‌ടെന്ന് അവര്‍ പറഞ്ഞു. പിതാവ് ഉത്തം ഖൊബ്രാഗഡെയും ദേവയാനിയോടൊപ്പമുണ്ടായിരുന്നു. അമേരിക്കയിലുള്ള ദേവയാനിയുടെ ഭര്‍ത്താവും കുട്ടിയും ഉടന്‍ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് പിതാവ് പറഞ്ഞു. അതേസമയം 2014 തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുള്ള കാര്യം ഉത്തം ഖൊബ്രാഗഡെ വ്യക്തമാക്കി.

കോണ്‍ഗ്രസ്, എംഎന്‍എസ്, ആര്‍പിഐ അടക്കമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും തനിക്ക് നല്ല ബന്ധമാണുള്ളത്. നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ദേവയാനി രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേവയാനി ഖൊബ്രാഗഡെ ജന്മനാട്ടിലെത്തി; തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പിതാവ്
Join WhatsApp News
George Parnel 2014-01-14 15:25:06
Now we know why the father of Devyani influenced the politics so much to the detriment of India Us relations on behalf of Devyani who was expelled by USA for Visa fraud and false statements. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക