ന്യൂജേഴ്‌സി: ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ
പ്രസിഡന്റായി മലയാളം പത്രം എഡിറ്റര്‍ ടാജ് മാത്യു തിരഞ്ഞെടുക്കപ്പെട്ടു.
വിന്‍സന്റ് ഇമ്മാനുവേലാണ് ജനറല്‍ സെക്രട്ടറി (ഏഷ്യാനെറ്റ്, ഫിലഡല്‍ഫിയ).
ബിജു കിഴക്കേക്കൂറ്റ് (മാസപ്പുലരി, ചിക്കാഗോ) ട്രഷറററും ജോസ് കാടാപുറം
(കൈരളി ടി.വി, ന്യൂയോര്‍ക്ക്) വൈസ് പ്രസിഡന്റുമായിരിക്കും.
മനു തുരുത്തിക്കാടനാണ് (ലോസ് ഏഞ്ചലസ്) പുതിയ ജോയിന്റ്‌സെക്രട്ടറി. ഷാജി
ജോര്‍ജ് (ഒക്‌ലഹോമ), അനില്‍കുമാര്‍ ആറന്മുള (ഹൂസ്റ്റണ്‍) എന്നിവര്‍
ഓഡിറ്റര്‍മാര്‍.
ശിവന്‍ മുഹമ്മയാണ് (കൈരളി ടി.വി, ചിക്കാഗോ) പ്രസിഡന്റ് ഇലക്ട്.
പ്രസ്‌ക്ലബ്ബ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ റെജി ജോര്‍ജിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ബോര്‍ഡ്
അംഗങ്ങളായ ജോര്‍ജ് ജോസഫ്, മാത്യു വര്‍ഗീസ്, മധു കൊട്ടാരക്കര, ജോസ്
കണിയാലി, ടാജ് മാത്യു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രസ്‌ക്ലബ്ബിന്റെ ഭരണഘടനയനുസരിച്ച് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മാത്യു
വര്‍ഗീസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായും സെക്രട്ടി മധു കൊട്ടാരക്കര
അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാനായും ചുമതലയേറ്റു.
കഴിഞ്ഞനാളുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ ഭാരവാഹികളായ മാത്യു
വര്‍ഗീസ്, മധു കൊട്ടാരക്കര, റെജി ജോര്‍ജ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.
അത്യന്തം സുഗമമായി നടന്ന തിരഞ്ഞെടുപ്പ് പ്രസ്‌ക്ലബ്ബിന്റെ സൗഹൃദം
ഒന്നുകൂടി ഊട്ടിയുറപ്പിച്ചതായി തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍
നിയന്ത്രിച്ച റെജി ജോര്‍ജ് പറഞ്ഞു. മത സംഘടനകള്‍ക്കും മതേതര സംഘടനകള്‍ക്കും
പാഠപുസ്തകമാക്കാവുന്നതാണ് സാഹോദര്യത്തിന്റെ ഐക്യത്തിന്റെയും പ്രതീകമായ
പ്രസ്‌ക്ലബ്ബെന്ന് അംഗങ്ങള്‍ ചൂിക്കാട്ടി.
മലയാളം പത്രത്തിന്റെ തുടക്കം മുതല്‍ എഡിറ്ററായി പ്രവര്‍ത്തിക്കുന്ന ടാജ്
മാത്യു മുമ്പ് പ്രസ്‌ക്ലബ്ബ് ജനറല്‍ സെക്രട്ടറി പദം വഹിച്ചിട്ടു്. ജോസ്
കണിയാലി പ്രസിഡന്റായിരിക്കേ 2008 ല്‍ ചിക്കാഗോയിലും 2009 ല്‍
ന്യൂജേഴ്‌സിയിലും നടന്ന പ്രസ്‌ക്ലബ്ബിന്റെ രും മൂന്നും
കോണ്‍ഫറന്‍സുകള്‍ക്ക് നേതൃത്വം നല്‍കി.
മാധ്യമ രംഗത്തും വ്യവസായ രംഗത്തും ഒരുപോലെ പ്രശോഭിക്കുന്ന
വിന്‍സന്റ്ഇമ്മാനു വേല്‍ മലയാളത്തിലുളള 24 മണിക്കൂര്‍ കോള്‍സെന്റര്‍ എന്ന
ആശയത്തിന് രൂപം നല്‍കിയ പ്രതിഭയാണ്. ഫിലഡല്‍ഫിയ ആസ്ഥാനമായുളള 4 മണിക്കൂര്‍
കോള്‍ സെന്റര്‍ എന്ന ആശ യം യാഥാര്‍ത്ഥ്യമായപ്പോള്‍ അമേരിക്കയില്‍ 24
മണിക്കൂറും ഉപഭോക്താക്കള്‍ക്ക് മലയാള ത്തില്‍ സേവനം നല്‍കുന്ന സംരംഭമായി
അതുമാറി. സാമൂഹിക, സാംസ്‌കാരിക രംഗങ്ങ ളിലും വിന്‍സന്റ്ഇമ്മാനുവേല്‍
സജീവമാണ്. കേരള എക്‌സ്പ്രസ് പത്രത്തിന്റെ ഫിലഡല്‍ ഫിയ ലേഖകനായും
പ്രവര്‍ത്തിക്കുന്നു.
ചിക്കാഗോയില്‍ നിന്നും കാല്‍നൂറ്റാിലേയൊയി പ്രസിദ്ധീകരിക്കുന്ന
മാസപ്പുലരി എ ന്ന മാസികയുടെ മുഖ്യ പത്രാധിപരായ ബിജു കിഴക്കേക്കൂറ്റ്
പ്രസ്‌ക്ലബ്ബിന്റെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനാണ്. പ്രസ്‌ക്ലബ്ബ്
ചിക്കാഗോ ചാപ്റ്ററിന്റെ ട്രഷററാണിപ്പോള്‍.
അമേരിക്കയിലെ മലയാള ടെലിവിഷന്‍ രംഗത്ത് സ്വന്തം കൈയൊപ്പ് ചാര്‍ത്തിയ
വ്യക്തിയാണ് വൈസ് പ്രസിഡന്റ്‌ജോസ് കാടാപുറം. കൈരളി ടി.വിയുടെ ചുമതല
വഹിക്കുന്ന അദ്ദേഹം വാര്‍ത്താധിഷ്ഠിത പരിപാടികളിലൂടെ ശ്രദ്ധ നേടി.
സാമൂഹിക പ്രശ്‌നങ്ങളെ കോര്‍ത്തിണക്കിക്കൊുളള പല ചര്‍ച്ചകള്‍ക്കും
അമേരിക്കന്‍ മലയാളികള്‍ക്ക് വേദിയൊരുക്കിയ ജോസ് കാടാപുറം പ്രസ്‌ക്ലബ്ബ്
ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രസിഡന്റ്പദവും അലങ്കരിച്ചിരുന്നു.
കേരളത്തിലെ മാധ്യമരംഗത്ത് പ്രശോഭിച്ചിരുന്നു ജോയിന്റ് സെക്രട്ടറി മനു
തുരുത്തിക്കാടന്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ മേലഖലകളിലെ സംഭവ വികാസങ്ങള്‍
ജനമധ്യത്തിലെത്തിക്കാന്‍ തനതായ സംഭാവനകള്‍ നല്‍കി. കൈരളി ടി.വിയുമായി
ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.
ഒക്‌ലഹോമയിലെ മലയാളി സമൂഹത്തില്‍ സുചരിതനായ ഓഡിറ്റര്‍ ഷാജി ജോര്‍ജ് പ്രസ്‌ക്ലബ്ബിന്റെ ആരംഭകാലം മുതല്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു.
ഒക്‌ലഹോമ ചാപ്റ്ററിന്റെ രൂപീകരണത്തിനും വികാസത്തിനും സംഭാവനകള്‍ നല്‍കി.
തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ അനൗണ്‍സറായിരുന്നു ഓഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ട അനില്‍കുമാര്‍ ആറന്മുള. ഗാംഭീര്യമുളള ശബ്ദത്തിന്റെ
ഉടമയായ അദ്ദേഹം പല വേദികളിലും മാസ്റ്റര്‍ ഓഫ് സെറിമണിയായി പ്രവര്‍ത്തിച്ച്
ജനങ്ങളുടെ കൈയടി നേടി. ഹൂസ്റ്റണിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍
സജീവമാണ്.
കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ പ്രസ്‌ക്ലബ്ബിന് ശക്തമായ നേതൃത്വം നല്‍കിയ
ആത്മവിശ്വാസത്തോടെയാണ് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മാത്യു വര്‍ഗീസും ജനറല്‍
സെക്രട്ടറി മധു കൊട്ടാരക്കരയും പ്രസ്‌ക്ലബ്ബിന്റെ അഡ്‌വൈസറി ബോര്‍ഡ്
ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവിയിലെത്തുന്നത്. ന്യൂജേഴ്‌സിയില്‍
വിസ്മയം വിതറിയ 2013 ലെ പ്രസ്‌ക്ലബ്ബ് കോ ണ്‍ഫറന്‍സിന് ചുക്കാന്‍ പിടിച്ചത്
ഇവര്‍ ഇരുവരുമാണ്. പ്രസ്‌ക്ലബ്ബി ന്റെ
മാധ്യമശ്രീ പുരസ്‌കാരത്തിന് കേരളത്തിലാകമാനം പ്രശസ്തി നേടിക്കൊടുത്തത് മാത്യു വര്‍ഗീസിന്റെയും മധു കൊട്ടാരക്കരയുടെയും സംഘാടക മികവായിരുന്നു.
Taj mathew
Jose Kadapuram
Vincent Emmanuel
Biju Kizhakkekutt
Manu Thuruthikkadan
Anil Kumar Aranmula
Shaji George
Sivan Muhamma
Mathew Varghese