Image

ഇന്ത്യയില്‍നിന്ന് മോഷണംപോയ അപൂര്‍വ്വ കല്‍പ്രതിമകള്‍ യു.എസ് തിരികെ നല്കി

Published on 15 January, 2014
ഇന്ത്യയില്‍നിന്ന് മോഷണംപോയ അപൂര്‍വ്വ കല്‍പ്രതിമകള്‍ യു.എസ് തിരികെ നല്കി
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍നിന്ന് മോഷണംപോയ അപൂര്‍വ്വ കല്‍പ്രതിമകള്‍ യു.എസ് തിരികെ നല്കി. ഇന്ത്യന്‍ കോണ്‍സലേറ്റില്‍ നടന്ന ചടങ്ങില്‍ കൗണ്‍സല്‍ ജനറല്‍ ധ്യാനേശ്വര്‍ മുലേയ്ക്ക് പ്രതിമകള്‍ കൈമാറി. യു.എസ് എമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിനുകീഴിലുള്ള ആഭ്യന്തര സുരക്ഷാ ഏജന്‍സിയാണ് പ്രതിമകള്‍ കണ്ടെടുത്ത് കൈമാറിയത്.

അമേരിക്കയില്‍ അനധികൃതമായി വില്പന നടത്തുന്നതിനിടെയായിരുന്നു ഇവ കണ്ടെടുത്തത്. ചുവന്ന മണല്‍ക്കല്ലില്‍ 12ാം നൂറ്റാണ്ടില്‍ കൊത്തിയെടുത്ത 158 കിലോ ഭാരമുള്ള വിഷ്ണുലക്ഷ്മി പ്രതിമ , രാജസ്ഥാനില്‍ നിന്നും മോഷണം പോയ വിഷ്ണുപാര്‍വതി പ്രതിമകള്‍, ബംഗാളില്‍ നിന്നും മോഷണം പോയ കൃഷ്ണശിലയില്‍ കൊത്തിയ ബോധിസത്വ പ്രതിമ എന്നിവയാണ് തിരികെ നല്കിയത്. മോഷണം പോയ അപൂര്‍വവസ്തുക്കളെക്കുറിച്ച് ഇന്റര്‍പോള്‍ തയ്യാറാക്കിയ പട്ടികയില്‍ ആറാം സ്ഥാനത്താണ് തിരികെ ലഭിച്ച വിഷ്ണു ലക്ഷ്മി പ്രതിമ.

ദേവയാനി ഖൊബ്രഗഡെ വിഷയത്തില്‍ ഇന്ത്യഅമേരിക്ക ബന്ധം വഷളായ അവസ്ഥയിലാണ് അമേരിക്കയുടെ ഈ സൗഹൃദ നിലപാടെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയില്‍നിന്ന് മോഷണംപോയ അപൂര്‍വ്വ കല്‍പ്രതിമകള്‍ യു.എസ് തിരികെ നല്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക