ടൊറന്റോ : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ 16-മത് ദേശീയ യുവജനസഖ്യം കോണ്‍ഫറന്‍സിന് കാനഡയില്‍ വേദിയൊരുങ്ങുന്നു.
ഇദംപ്രഥമമായാണ് കാനഡായില്‍ ദേശീയ യുവജനസഖ്യം കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്. പ്രകൃതി രമണീയവും മനോഹരവുമായ നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കത്തക്കവണ്ണം നായാഗ്ര-ഓണ്‍-ദി ലേക്കിലെ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ എന്ന ഹോട്ടലിലാണ് 16-മത് കോണ്‍ഫറന്‍സിന് വേദിയൊരുങ്ങുന്നത്. 2014 ഒക്‌ടോബര്‍ 10 മുതല്‍ 12 വരെ നടത്തപ്പെടും. ദേശീയ കോണ്‍ഫറന്‍സില്‍ നിന്ന് ടൊറാന്റോയിലെ സെന്റ് മാത്യൂസ് മാര്‍ത്തോമ്മാ ഇടവകയാണ് ആതിഥേയത്വം വഹിയ്ക്കുന്നത്.
അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 300 ല്‍ പരം യുവജനങ്ങളെ കോണ്‍ഫറന്‍സിലേക്ക് പ്രതീക്ഷിയ്ക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
ഈ കോണ്‍ഫറന്‍സ് ചരിത്രവിജയമാക്കുന്നതിന് വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു.
റവ. വര്‍ഗീസ്.കെ. ഏബ്രഹാമിന്റെ (എബിയച്ചന്‍) നേതൃത്വത്തില്‍ ഉമ്മച്ചന്‍ മാത്യൂ (റെജി) ജിമ്മി തോമസ് മണ്ണുമേലേടത്ത്, ജസ്റ്റിന്‍ ജോണ്‍, ജോര്‍ജ്ജ് ആന്റണി(ജോ), തോമസ് ജോര്‍ജ്ജ്(അശോക്), ജോജി ജോര്‍ജ്ജ്, ടോം കണ്ടത്തില്‍(ബോബന്‍), ജേസന്‍ ജോണ്‍ എന്നിവരടങ്ങുന്ന കോര്‍ കമ്മറ്റി കോണ്‍ഫറന്‍സിന് ചുക്കാന്‍ പിടിയ്ക്കുന്നു.
യുവജനസഖ്യം ഭദ്രാസന ഭാരവാഹികളായ റവ.ഷാജു തോമസ്, ജോണ്‍ വര്‍ഗീസ്(ജോജി), ബാബു പി. സൈമണ്‍, ബിനു.സി.തോമസ് എന്നിവരും നേതൃത്വം നല്‍കുന്നു.
ജനുവരി 12ന് സെന്റ് മാത്യൂസ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ കൂടിയ പ്രത്യേക സമ്മേളനത്തില്‍ ഭദ്രാസന അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം പ്രഖ്യാപിച്ചു. "Celebrating Life with Christ" (ജീവന്റെ ആഘോഷം, ക്രിസ്തുവിനോടുകൂടെ) എന്നതാണ് മുഖ്യചിന്താവിഷയം. അതോടൊപ്പം അഭിവന്ദ്യ തിരുമേനി ദീപശിഖ തെളിയിച്ച കോണ്‍ഫറന്‍സ് കണ്‍വീനര്‍മാരായ ജിമ്മി തോമസ് മണ്ണുമേലേടത്ത്, ജസ്റ്റിന്‍ ജോണ്‍ എന്നിവര്‍ക്ക് കൈമാറി.
കോശി ശാമുവേലില്‍(ബാബുജി) നിന്ന് ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി ഫണ്ട്-റെയ്‌സിംഗ് കിക്ക് ഓഫും നടത്തി.
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി
6th National Yuvajana Conference at Canada near Niagra Falls