ന്യൂയോര്‍ക്ക്: ഫോമയുടെ 2014- 16 വര്‍ഷത്തെ ന്യൂയോര്‍ക്ക് മേഖലാ റീജിയണ്‍ വൈസ്
പ്രസിഡന്റായി ഫോമയുടെ ആദ്യകാല പ്രവര്‍ത്തകനും, മലയാളി സമാജം ഓഫ് ന്യൂയോര്‍ക്ക്
ചെയര്‍മാനും, ഫോമാ ന്യൂയോര്‍ക്ക് റീജിയന് ട്രഷററായും സേവനം അനുഷ്ഠിക്കുന്ന ഡോ.
ജേക്കബ് തോമസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഫോമയുടെ ഏറ്റവും
ശക്തമായ റിജീയണ്‍ എന്ന് അറിയപ്പെടുന്ന ന്യൂയോര്‍ക്ക് മെട്രോ റീജിയണിന്
നേതൃത്വംകൊടുക്കുവാന്‍ സാധിച്ചത് കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി
കരുതുന്നുവെന്നും അടുത്ത രണ്ടുവര്‍ഷക്കാലം അംഗസംഘടനകളുടെ പിന്തുണയോടെ മാതൃകാപരമായ
പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുവാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി
സൂചിപ്പിച്ചു.