Image

സാന്‍ഹോസെ ഇടവക ക്‌നാനായ സമുദായത്തിന് മാതൃക

Published on 31 July, 2014
സാന്‍ഹോസെ ഇടവക ക്‌നാനായ സമുദായത്തിന് മാതൃക
സാന്‍ഹോസെ: രണ്ട് വര്‍ഷം മുമ്പ് സാന്‍ഹോസെയിലെ ക്‌നാനായ മക്കള്‍ ഒരു ഹൃദയവും ഒരു മനസുമായി ഒന്നിച്ചു നിന്നപ്പോള്‍ സ്ഥാപിതമായ ദേവാലയം അന്നുമുതല്‍ നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായക്കാര്‍ക്ക് മാതൃകയാകുന്നു. ക്‌നാനായ സമുദായത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനോടൊപ്പം ആത്മീയ ഉന്നമനത്തിനായി ഒറ്റക്കെട്ടായി ജനങ്ങള്‍ ദേവായവുമായി സഹകരിക്കുന്നു. ഇവിടെ കൂടിയ പാരീഷ് കൗണ്‍സിലിന്റേയും, ചര്‍ച്ച് എക്‌സിക്യൂട്ടീവിന്റെയും യോഗങ്ങളില്‍ സമുദായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനായി അസോസിയേഷന്(കെസിസിഎന്‍സി) പള്ളിയുടെ ഒരു ഓഫീസ് വിട്ടുകൊടുക്കുവാന്‍ തീരുമാനിച്ചു.

പ്രസ്തുത തീരുമാനം വികാരി ഫാ.ജോസ് ക്‌നാനായ റീജ്യണ്‍ വികാരി ജനങ്ങളുമായി ചര്‍ച്ച ചെയ്യുകയും സംഘടനയുടെ ഉപയോഗത്തിനായി ഓഫീസ് വിട്ടുകൊടുക്കുകയും ചെയ്തു. ഈ മാതൃക സഭയും സംഘടനയും ഒന്നിച്ച് ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കണം എന്നുള്ള അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ വാക്കുകളെ പ്രാവര്‍ത്തികമാക്കുന്നതാണെന്ന് പിആര്‍ഓ. വിവിന്‍ ഓണശ്ശേരില്‍ അഭിപ്രായപ്പെട്ടു. വികാരി ഫാ.ജോസ് ഇല്ലിക്കുന്നംപുറത്ത് ഞായറാഴ്ചത്തെ വി.കുര്‍ബ്ബാനയ്ക്കും ശേഷം കെസിസിഎന്‍സി ഓഫീസ് വെഞ്ചരിച്ച് പ്രസിഡന്റ് ജോസ് മാമ്പള്ളിന് താക്കോല്‍ കൈമാറി. സാന്‍നോസയിലെ ഇടവക ജനം നടവിളിച്ച്, പുരാതനപ്പാട്ടുകള്‍ പാടി ഈ ആഘോഷം പങ്കുവച്ചു. ഇത് മറ്റ് ഇടവകകള്‍ക്കും സംഘടനകള്‍ക്കും മാതൃകയാകട്ടെ എന്ന് ഫാ.ജോസ് ആശംസിച്ചു.


സാന്‍ഹോസെ ഇടവക ക്‌നാനായ സമുദായത്തിന് മാതൃക
സാന്‍ഹോസെ ഇടവക ക്‌നാനായ സമുദായത്തിന് മാതൃക
സാന്‍ഹോസെ ഇടവക ക്‌നാനായ സമുദായത്തിന് മാതൃക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക