Image

ഫാ.എഫ്രേം നരികുളം ഛാന്ദ രൂപതയുടെ പുതിയ ബിഷപ്

Published on 31 July, 2014
ഫാ.എഫ്രേം നരികുളം ഛാന്ദ രൂപതയുടെ പുതിയ ബിഷപ്
കൊച്ചി: മഹാരാഷ്ട്രയിലെ ഛാന്ദ രൂപതയുടെ പുതിയ ബിഷപ്പായി ഫാ. എഫ്രേം നരികുളത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം വ്യാഴാഴ്ച വത്തിക്കാന്‍ സമയം ഉച്ചയ്ക്ക് 12 ന് വത്തിക്കാനിലും സീറോ-മലബാര്‍ സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിലും ഛാന്ദ രൂപത ആസ്ഥാനത്തും വായിച്ചു. സ്ഥാനമൊഴിയുന്ന ബിഷപ് വിജയാനന്ദ് നെടുപുറം സിഎംഐയുടെ പിന്‍ഗാമിയായാണ് എഫ്രേം നരികുളത്തിന്റെ നിയമനം. മെത്രാഭിഷേകം ഛാന്ദായില്‍ വച്ച് പിന്നീട് നടക്കും.

1986 ഡിസംബര്‍ 27-ന് പൗരോഹിത്യം സ്വീകരിച്ച എറണാകുളം സ്വദേശിയായ ഫാ.എഫ്രേം നരികുളം ഛാന്ദാ രൂപതയുടെ മൈനര്‍ സെമിനാരിയില്‍ റെക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2007 മുതല്‍ കാനഡയിലെ ടൊറോന്റോ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സെന്റ് അഗസ്റ്റിന്‍സ് ദൈവശാസ്ത്ര ഫാക്കല്‍റ്റിയില്‍ പ്രൊഫസറായി സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയമനം. കേരളത്തിനു പുറത്ത് സ്ഥാപിതമായ ആദ്യത്തെ സീറോ-മലബാര്‍ രൂപതയാണ് ഛാന്ദ.
ഫാ.എഫ്രേം നരികുളം ഛാന്ദ രൂപതയുടെ പുതിയ ബിഷപ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക