Image

ചിക്കാഗോ നോര്‍ത്ത്‌ ലെയ്‌ക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ ഗ്രൗണ്ട്‌ ബ്രേക്കിഗ്‌ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 31 July, 2014
ചിക്കാഗോ നോര്‍ത്ത്‌ ലെയ്‌ക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ ഗ്രൗണ്ട്‌ ബ്രേക്കിഗ്‌ നടത്തി
ഷിക്കാഗോ: സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളി പുതുക്കിപ്പണിയുന്നതിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള ഗ്രൗണ്ട്‌ ബ്രേക്കിഗ്‌ ഇടവകയുടെ കാവല്‍പിതാവ്‌ പരിശുദ്ധ മോര്‍ പത്രോസ്‌ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളിനൊടനുബന്ധിച്ച്‌ ഇടവക മെത്രാപ്പോലീത്ത അഭി: എല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസ്സും വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായും ചേര്‍ന്ന്‌ നിര്‍വ്വഹിച്ചു.

അമേരിക്കന്‍ ആര്‍ച്ച്‌ഡയോസിസിലെ പ്രമുഖദേവാലങ്ങളില്‍ ഒന്നായ ഷിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ദേവാലയം പുതുക്കിപ്പണിയുകയെന്നത്‌ ഇടവകാംഗങ്ങളുടേയും വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായുടേയും ഒരു ചിരകാലാഭിലാഷമായിരുന്നു. ഇതിനുവേണ്ടി വന്ദ്യ: അച്ചനും ഇടവകാംഗങ്ങളും കഴിഞ്ഞ ഒരു

വര്‍ഷമായി പ്രയത്‌നിച്ചുവരൂന്നു. മനോഹരമായ ഒരു ദേവാലയത്തിന്റെ പ്ലാനിന്റെ അവസാന മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുന്നു. പള്ളിയുടെ പണി ഈ വരുന്ന ഓഗസ്‌റ്റ്‌ മാസം തുടങ്ങുകയും ദൈവേഷ്‌ടമായാല്‍ അടുത്തവര്‍ഷത്തെ ഇടവകപ്പെരുന്നാളിനോടനുബന്ധിച്ച്‌ പുതുക്കിപ്പണിത പള്ളിയുടെ കൂദാശ നിര്‍വഹിക്കുവാനുമാണ്‌ പ്രത്യാശിക്കുന്നതെന്ന്‌ വികാരി. വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പാ അറിയിച്ചു.

ഭദ്രാസനത്തിലെ ആദ്യകാല ഇടവകയായ ഈ പള്ളിയെ കഴിഞ്ഞ 33 വര്‍ഷമായി മുന്നില്‍നിന്നു നയിക്കുന്ന ഇടവകയുടെ വന്ദ്യ: വികാരി തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായുടൊപ്പം ചേര്‍ന്ന്‌ ഇടവകമുഴുവനും ഒത്തൊരുമിച്ച്‌ പ്രവത്തിക്കണമെന്നും ഈ ഇടവക ഭദ്രാസനത്തിന്റെ എല്ലാവിധമായ വളര്‍ച്ചയ്‌ക്കും ഉന്നമനത്തിനും നല്‍കിയിട്ടുള്ള സംഭാവനകളെ പ്രത്യേകം
ശ്ലാഘിക്കുകയും പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലവിധമായ ഭാവുകങ്ങളും നേരുന്നു എന്നും അഭി: തിരുമനസ്സുകൊണ്ട്‌ കല്‍പിച്ചു. ഏലിയാസ്‌ പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്‌.

ചിക്കാഗോ നോര്‍ത്ത്‌ ലെയ്‌ക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ ഗ്രൗണ്ട്‌ ബ്രേക്കിഗ്‌ നടത്തി
ചിക്കാഗോ നോര്‍ത്ത്‌ ലെയ്‌ക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ ഗ്രൗണ്ട്‌ ബ്രേക്കിഗ്‌ നടത്തി
ചിക്കാഗോ നോര്‍ത്ത്‌ ലെയ്‌ക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ ഗ്രൗണ്ട്‌ ബ്രേക്കിഗ്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക